ഹിന്ദുവോ മുസ്ലിമോ ആയല്ല അവരെ കാണുന്നതെന്ന് കോടതി; ലൗ ജിഹാദില്‍ യുപി സര്‍ക്കാരിന് തിരിച്ചടി

  • 24/11/2020

ലൗ ജിഹാദ് നടപടികളില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് തിരിച്ചടി. അലഹബാദ് ഹൈക്കോടതിയാണ് സര്‍ക്കാര്‍ നടപടികളില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. പ്രിയങ്ക ഖര്‍വാറിന്റെയും സലാമതിന്റെ കേസുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നിയിച്ചിരിക്കുന്നത്. പ്രിയങ്ക ഖര്‍വാറിനെയും സലാമതിനെയും ഹിന്ദുവോ മുസ്‌ലിമോ ആയല്ല ഞങ്ങള്‍ കാണുന്നത്. സ്വന്തം താല്‍പര്യ പ്രകാരം ഒരുമിച്ച് ജീവിക്കുന്ന പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികളായാണ് എന്നാണ് ഹൈക്കോടതി പറഞ്ഞത്. പ്രിയങ്കയെ മതം മാറ്റി സലാമത്ത് വിവാഹം ചെയ്തു എന്ന പ്രിയങ്കയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതും ഹൈക്കോടതി റദ്ദാക്കി. 

ഏത് മതത്തില്‍ വിശ്വസിക്കുന്ന ആളായാലും ഇഷ്ടപ്പെട്ട വ്യക്തിയോടൊപ്പം ജീവിക്കാനുള്ള അയാളുടെ അവകാശം ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു. അതിനെ ഏത് സര്‍ക്കാരിനും തടായാന്‍ സാധിക്കില്ല എന്നും കോടതി പറഞ്ഞു.

Related News