പണമുണ്ടാക്കാന്‍ ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ പോണ്‍ സൈറ്റില്‍ പോസ്റ്റ് ചെയ്തു; ഭര്‍ത്താവ് അറസ്റ്റില്‍

  • 24/11/2020

പണമുണ്ടാക്കാന്‍ സ്വന്തം ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ വിറ്റ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം നടന്നത്. പോണ്‍ സൈറ്റിലും തന്റെ സുഹൃത്തുക്കള്‍ക്കുമായിരുന്നു ഇയാള്‍ നഗ്ന ചിത്രങ്ങള്‍ വിറ്റത്. ഒളിക്യാമറ വെച്ച് ഭാര്യ അറിയാതെയാണ് ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 

കാര്‍ഗോ ഓഫീസിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ജോലി നഷ്ടമായതോടെ എളുപ്പത്തില്‍ പണം ഉണ്ടാക്കാനാണ് ഇത്തരത്തില്‍ ഒരു മാര്‍ഗം സ്വീകരിച്ചത്. കിടപ്പറ ദൃശ്യങ്ങള്‍ ഉള്‍പ്പടെ ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. ഭാര്യയുടെ പരാതിയിലാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 

Related News