മുഖ്യമന്ത്രിമാരുമായുള്ള യോഗത്തില്‍ മനോഹര്‍ ലാല്‍ ഖട്ടറിനോട് കയര്‍ത്ത് മോദി

  • 24/11/2020

വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് സാചര്യങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ കുപിതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനോടാണ് അദ്ദേഹം കയര്‍ത്ത് സംസാരിച്ചത്. ഹരിയാനയിലെ കൊവിഡ് കണക്കുകളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നതിനിടയില്‍ കയറിയാണ് പ്രധാനമന്ത്രി കയര്‍ത്ത് സംസാരിച്ചത്. 

ഹരിയാനയില്‍ പ്രതിദിനം ശരാശരി 2,000 കേസുകളുടെ വര്‍ധവ് ഉണ്ടായെന്ന് പറഞ്ഞ ഖട്ടര്‍ ശേഷം സമ്പര്‍ക്ക രോഗികളെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട്  സംസാരിച്ചു തുടങ്ങിയപ്പോള്‍ നിങ്ങളുടെ മുന്‍പിലുള്ള ഈ കണക്കുകള്‍ ഞങ്ങളുടേയും കൈവശം ഉണ്ടെന്നും കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് എന്തുചെയ്യാനാവുമെന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നുമായിരുന്നു മോദി പറഞ്ഞത്.

Related News