പട്ടി കുരച്ചത് ഇഷ്ടപ്പെട്ടില്ല; ഉടമസ്ഥനെ കുത്തിക്കൊന്നു

  • 24/11/2020

വളര്‍ത്തു നായയുമായി ഉണ്ടായ പ്രശ്‌നത്തില്‍ ഉടമസ്ഥനെ കുത്തിക്കൊന്നു. ഞായറാഴ്ച ഉത്തര്‍പ്രദേശിലെ സിതാപ്പൂരിലാണ് സംഭവം നടന്നത്. വളര്‍ത്തുനായ തങ്ങളെ നോക്കി കുരച്ചെന്ന് ആരോപിച്ച് മൂന്നുപേര്‍ ചേര്‍ന്നാണ് ഉടമസ്ഥനെ കുത്തിക്കൊന്നത്. സച്ചിന്‍ കുമാര്‍ എന്നയാളെയാണ് കൊലപ്പെടുത്തിയത്. 

രാത്രി നായയുമായി നടക്കാനിറങ്ങിതയായിരുന്നു സച്ചിന്‍. എന്നാല്‍ ഇതിലിടയ്ക്ക് പ്രതികളെ നോക്കി നായ കുരയ്ക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാത്ത യുവാക്കള്‍ സച്ചിനെ കത്തിക്കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Related News