രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വിദഗ്ധ പരിശോധനയ്ക്കായി ഡെൽഹി എയിംസിലേക്ക് മാറ്റി

  • 27/03/2021


ന്യൂഡെൽഹി: സൈനിക ആശുപത്രിയിൽ ചികിൽസയിലായിരുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഡെൽഹി എയിംസിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയ്ക്കായാണ് രാഷ്ട്രപതിയെ എയിംസിലേക്ക് മാറ്റിയതെന്ന് അധികൃതർ അറിയിച്ചു.

രാഷ്ട്രപതി നിരീക്ഷണത്തിലാണെന്നും, ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും സൈനിക ആശുപത്രി വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇന്നലെ രാഷ്ട്രപതിയെ ഡെൽഹിയിലെ സൈനിക ആശുപത്രിയിൽ (റിസർച്ച്‌ ആൻഡ് റഫറൽ) പ്രവേശിപ്പിച്ചത്.

കൊറോണ വാക്സിന്റെ ആദ്യ ഡോസ് ഈ മാസം ആദ്യം രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചിരുന്നു. നേരത്തെ ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുൽ ഹാമിദിന് രാജ്യത്തിന്റെ 50ാം സ്വാതന്ത്ര്യ ദിനത്തിൽ രാംനാഥ് കോവിന്ദ് ആശംസകൾ നേർന്നിരുന്നു.

Related News