കുവൈത്തില്‍ സ്കൂട്ടറുകളുടെയും സൈക്കിളുകളുടെയും വിൽപ്പനയില്‍ വന്‍ വര്‍ദ്ധന

  • 29/03/2021

 കുവൈത്ത് സിറ്റി : രാജ്യത്ത് സ്കൂട്ടറുകളുടെയും സൈക്കിളുകളുടെയും വിൽപ്പനയില്‍  200% വര്‍ദ്ധനവ് . നേരത്തെ ഭാഗിക കര്‍ഫ്യൂവില്‍  രണ്ട്  മണിക്കൂര്‍ താമസ മേഖലയില്‍ നടക്കുവാന്‍ ഇളവ് അനുവദിച്ചിരുന്നുവെങ്കിലും സ്കൂട്ടറുകളും സൈക്കിളുകളും ഓടിക്കുന്നത് നിരോധിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സൈക്കിള്‍ വാങ്ങുവാന്‍  അത്ഭുതപൂര്‍വ്വമായ തിരക്കായിരുന്നുവെന്നും വിൽപ്പന ഇരട്ടിയായി വര്‍ദ്ധിച്ചതായും സൈക്കിള്‍ ഷോപ്പ് ഉടമ പറഞ്ഞു. കുവൈത്ത് സിറ്റിയിലെ ഷര്‍ഖ് മേഖലയിലും സൈക്കിള്‍ ഷോപ്പുകളില്‍  പതിവില്‍ കവിഞ്ഞ തിരക്കാണ് അനുഭവപ്പെട്ടതെന്ന് പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. 

Related News