കുവൈത്ത് സര്‍ക്കാറും പാര്‍ലിമെന്‍റും തമ്മിലുള്ള ബന്ധം ഉലയുന്നു

  • 29/03/2021

കുവൈത്ത് സിറ്റി: രാജ്യത്തെ സര്‍ക്കാറും പാര്‍ലിമെന്‍റും തമ്മിലുള്ള ബന്ധം വീണ്ടും  ഉലയുന്നു. നാളെ ചേരുന്ന പാര്‍ലിമെന്‍റ് സമ്മേളനം ബഹിഷ്‌കരിക്കുമെന്ന്  മുപ്പതിലേറെ ദേശീയ അസംബ്ലി അംഗങ്ങള്‍ പ്രഖ്യാപിച്ചു. സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിമാണ് എംപിമാരെ സമ്മേളനത്തിലേക്ക് ക്ഷണിച്ചത് .  പാര്‍ലിമെന്‍റ് അംഗങ്ങളുമായുള്ള നിരന്തരമായ തര്‍ക്കത്തെ തുടര്‍ന്ന് ഒരു മാസം പ്രായമായ മന്ത്രിസഭ രാജിവെക്കുകയും പിന്നീട് അമീര്‍ പുതിയ മന്ത്രിസഭയെ നിര്‍ദ്ദേശിക്കുകയുമായിരുന്നു. 

നാളെ നടക്കുന്ന സമ്മേളനത്തിലെ മുഖ്യ അജണ്ട പുതിയ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയാണ്. അതിനിടെ പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണ നോട്ടീസുമായി എംപിമാരും രംഗത്തുണ്ട്. പാർലിമെന്‍റ് സമ്മേളനത്തിൽ കുറ്റവിചാരണ ചർച്ച ചെയ്യുമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിക്കെതിരെ പ്രമേയം കൊണ്ടുവന്ന ബ​ദ​ർ അ​ൽ ദ​ഹൂ​മിന്‍റെ പാര്‍ലിമെന്‍റ് അംഗത്വം ഭരണഘടന കോടതി റദ്ദാക്കിയതാണ് ഇപ്പോയത്തെ പ്രതിസന്ധിക്ക് കാരണം. ​ബ​ദ​ർ അ​ൽ ദ​ഹൂം എം.​പി​യു​ടെ ദീവാനിയയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന ആ​ഭ്യ​ന്ത​ര മ​ന്ത്രിയുടെ പ്രസ്താവനയും വിഷയത്തെ വഷളാക്കിയിട്ടുണ്ട്.  പ്ര​തി​പ​ക്ഷ​ത്തി​ന്​ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള പാ​ർ​ല​മെൻറി​ൽ കു​റ്റ​വി​ചാ​ര​ണ​ക​ളു​ടെ തു​ട​ർ​ച്ച​യു​ണ്ടാ​വു​മെ​ന്നും സ​ർ​ക്കാ​റും പാ​ർ​ല​മെൻറും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ന്​ ഇ​ത്​ കാ​ര​ണ​മാ​വു​മെ​ന്നു​മാ​ണ്​ രാ​ഷ്​​ട്രീ​യ നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.

Related News