സ്വകാര്യ സ്കൂളുകള്‍ തുറക്കണം; അഭ്യര്‍ത്ഥനയുമായി മാതാപിതാക്കള്‍

  • 30/03/2021

കുവൈത്ത് സിറ്റി: കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം അടച്ചിട്ടിരിക്കുന്ന സ്വകാര്യ സ്കൂളുകള്‍ തുറക്കണമെന്ന് കുവൈത്തിലെ വിദ്യാഭ്യാസ മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ച് മാതാപിതാക്കള്‍. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്പെഷ്യല്‍ എജ്യൂക്കേഷന്‍ വിഭാഗത്തിന്‍റെ ആക്ടിംഗ് ഡയറക്ടര്‍ ഡോ. സല്‍മാന്‍ അല്‍ ലഫിയെ നേരിട്ട് കണ്ടാണ് മാതാപിതാക്കള്‍ തങ്ങളുടെ ആവശ്യം അറിയിച്ചത്. എല്ലാത്തരത്തിലുള്ള ആരോഗ്യ മുന്‍കരുതലുകളും പാലിച്ച് സ്കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തയാറാണെന്ന് സ്വകാര്യ സ്കൂളുകളും അറിയിച്ചു.  

വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടമാകുന്നതിന് പുറമെ കുട്ടികളുടെ മാനസികമായ ആരോഗ്യത്തെ കൂടി പരിഗണിക്കണമെന്നും സെപ്റ്റംബര്‍ മുതല്‍ സ്കൂള്‍ തുറക്കണമെന്നും കത്തില്‍ പറയുന്നു. സ്വകാര്യ സ്കൂൾ വിദ്യാർത്ഥികളുടെ തിരിച്ചുവരവിനെ സർക്കാർ സ്കൂളുകളുമായി ബന്ധിപ്പിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു. ബ്ലെന്‍ഡഡ് എജ്യൂക്കേഷന്‍ സെപ്റ്റംബറില്‍ സ്കൂളുകളിലേക്ക് തിരിച്ചെത്താന്‍ വിദ്യാര്‍ത്ഥികളെ മാനസികമായി തയാറാക്കുമെന്നും കത്തില്‍ എടുത്ത് പറയുന്നുണ്ട്.

Related News