60 വയസ് കഴിഞ്ഞവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍; 2000 ദിനാർ ഫീസും, 500 ദിനാർ ഇൻഷുറൻസും.

  • 30/03/2021

കുവൈത്ത് സിറ്റി: കുവൈത്തില്‍ 60 വയസും അതില്‍ കൂടുതലുള്ളവരുടെയും വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്ന വ്യവസ്ഥകളില്‍ നിര്‍ദേശം മുന്നോട്ട് വച്ച് മാന്‍പവര്‍ അതോറിറ്റി. തൊഴിൽ കാര്യങ്ങളുടെ പരമോന്നത ഉപദേശക സമിതിയിലാണ് 60 വയസ് കഴിഞ്ഞവരുടെയും ഹൈസ്കൂള്‍ ഡിപ്ലോമയോ അതില്‍ താഴെയോ വിദ്യാഭ്യാസമുള്ളവരുടെയും വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്ന കാര്യത്തില്‍ നിര്‍ദേശം മുന്നോട്ട് വച്ചത്. 

ഒരു വര്‍ഷത്തേക്ക് പെര്‍മിറ്റ് പുതുക്കുന്നതിന് 2000 ദിനാര്‍ ഫീസ് ഏര്‍പ്പെടുത്തണമെന്നുള്ളതാണ് പ്രധാന നിര്‍ദേശം. കൂടാതെ നിലവിലുള്ള ഇന്‍ഷുറന്‍സ് ഫീ കൂടാതെ 500 ദിനാറിന്‍റെ പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സും ഉള്‍പ്പെടുത്തണം. ഈ നിര്‍ദേശങ്ങള്‍ മാന്‍പവര്‍ അതോറിറ്റിയുടെ ഡയറക്ടര്‍ ബോഡിന്‍റെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. 

മാന്‍പവര്‍ അതോറിറ്റിയുടെ  ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും ഈ നിര്‍ദേശങ്ങളെ അനുകൂലിച്ചതായാണ് വിവരം. എന്നാല്‍, ഡയറക്ടര്‍ ബോര്‍ഡ് ഇപ്പോള്‍ മുന്നോട്ട് വച്ച ഫീസ് കുറയ്ക്കാനും സാധ്യതയുണ്ട്.

Related News