പണമിടപാടുകൾക്കു 5 ശതമാനം ഫീസ് , നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ സമർപ്പിച്ചു.

  • 30/03/2021

കുവൈറ്റ് സിറ്റി: 32/1968 നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ എംപി അലി അൽ-ഖത്താൻ സമർപ്പിച്ചു. എല്ലാ  കറൻസിയിലും പണമയക്കുന്നതിന് അഞ്ച് ശതമാനം തുക ഫീസായി ഈടാക്കാൻ പ്രാദേശിക ബാങ്കുകൾ, വിദേശ ബാങ്കുകളുടെ ശാഖകൾ, എക്സ്ചേഞ്ച് കമ്പനികൾക്ക് നിർദേശം നൽകാനും അതിനുള്ള നടപടികൾ സ്വീകരിക്കാനും സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിനെ ചുമതലപ്പെടുത്തുന്നതാണ് പുതിയ നിയമ ഭേദഗതി.

ഇത്തരത്തിൽ ഈടാക്കുന്ന തുക പതിവായി പൊതു ട്രഷറിയിൽ നിക്ഷേപിക്കുമെന്നാണ് ബിൽ പറയുന്നത്. അതേസമയം നിക്ഷേപ പരിരക്ഷയും സർക്കാരും സംബന്ധിച്ച കരാറുകളിൽ വ്യക്തമാക്കിയിട്ടുള്ള പണമടയ്ക്കലുകൾക്ക്  ഈ ഫീസ്  ബാധകമാകില്ല. ഈ നിയമം ലംഘിക്കുന്നവരിൽ നിന്ന് കൈമാറ്റം ചെയ്ത തുകയുടെ ഇരട്ടി പിഴയാണ് ഈടാക്കുക. ഉത്തരവിറക്കി ആറുമാസത്തിനുള്ളിൽ  നിയമത്തിന്റെ എക്സിക്യൂട്ടീവ് ഉത്തരവ്  ധനമന്ത്രാലയം പുറപ്പെടുവിക്കും. 

Related News