കുവൈത്തിൽ കൊവിഡ് ബാധിച്ചുവർക്കും വാക്സിൻ സർട്ടിഫിക്കേറ്റ്

  • 30/03/2021

കുവൈറ്റ് സിറ്റി: വാക്‌സിനുകൾക്കായുള്ള കമ്മിറ്റി കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പിനുള്ള പ്രോട്ടോക്കോൾ നടപ്പിൽ വരുത്തിയതായും  വാക്‌സിൻ  സ്വീകരിച്ചവർക്ക്  സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആവശ്യമായ കാലയളവിനെക്കുറിച്ചും ആരോഗ്യ കേന്ദ്രങ്ങൾ അറിയിച്ചു. ഇക്കാര്യത്തിൽ താഴെപ്പറയുന്ന സംവിധാനം പ്രയോഗിക്കുമെന്നാണ് ആരോഗ്യ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. 

1 - 90 മുതൽ 180 ദിവസം വരെയുള്ള കാലയളവിൽ കൊറോണ ബാധിച്ച വ്യക്തിതിയ്ക്ക് വാക്സിനേഷന്റെ ഒരു ഡോസ്  സ്വീകരിച്ചാൽ മതിയാകും.  ഇവർക്ക് വാക്സിൻ പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും.

2 - ആദ്യ ഡോസിന് ശേഷം രോഗബാധിതനായ വ്യക്തിയാണ് എങ്കിൽ 90 ദിവസത്തെ കാലയളവ് പൂർത്തിയാക്കിയ ശേഷം രണ്ടാമത്തെ ഡോസ് കൂടി പൂർത്തിയാക്കിയ ശേഷം വാക്സിൻ പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് നേടാം.

Related News