കുവൈത്തി ആർട്ടിസ്റ്റ് അബീർ അൽ ഖാദർ കൊവിഡ് ബാധിച്ച് മരിച്ചു.

  • 30/03/2021

കുവൈറ്റ് സിറ്റി: കുവൈറ്റ് നടി അബീര്‍ അൽ-ഖാദർ കൊവിഡ് ബാധിച്ച് മരിച്ചു. ബദ്രിയ അൽ അഹ്മദ് കാൻസർ ആശുപത്രിയിൽ അർബുദ ചികിത്സയിലിരിക്കെയാണ് കോവിഡ് ബാധിച്ചത്. തുടർന്ന് ഇവരുടെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.  

2006 ൽ തന്റെ കരിയർ ആരംഭിച്ച അൽ-ഖാദർ നിരവധി ടിവി ഷോകളിൽ പങ്കെടുത്തിരുന്നു, കാൻസർ കാരണം അധികം തുടരാനായില്ല , ആ കാലയളവിൽ അവർ "ദി എംപ്രസ്", "പ്ലേയിംഗ് ടിയേഴ്സ്", "ദി ലീനിംഗ്  "," ഈദ് നൈറ്റ് ", "അബ്രത്തും ഹനീനും" തുടങ്ങി നിരവധി ടീവി സീരിയലുകളിൽ അഭിനയിച്ചു. 

Related News