കുവൈത്ത് പ്രധാനമന്ത്രിയും മന്ത്രിസഭയിലെ അംഗങ്ങളും പാര്‍ലിമെന്‍റില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

  • 30/03/2021

കുവൈത്ത് സിറ്റി : കുവൈത്ത് പ്രധാനമന്ത്രിയും മന്ത്രിസഭയിലെ അംഗങ്ങളും പാര്‍ലിമെന്‍റില്‍ ഭരണഘടനാ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. മാര്‍ച്ച് ആദ്യവാരത്തിലാണ് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹിന്‍റെ  നേ​തൃ​ത്വ​ത്തി​ൽ പു​തി​യ മ​ന്ത്രി​സ​ഭ രൂപീകരിച്ചത്. അംഗങ്ങളുടെ ബ​ഹി​ഷ്​​കരണ ​ മു​ന്ന​റി​യി​പ്പിനിടയിലാണ് ഇന്നത്തെ സെഷന്‍ ആരംഭിച്ചത്. അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം വിനിയോഗിക്കുന്നതടക്കമുള്ള രണ്ട് നിയമങ്ങളും രാവിലത്തെ സെഷനിൽ അംഗീകാരം നൽകിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​നെ​തി​രെ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ര​ണ്ട്​ കു​റ്റ​വി​ചാ​ര​ണ നോ​ട്ടീ​സു​കളും ആ​റ്​ ബി​ല്ലു​ക​ളുമാണ് രണ്ട് ദിവസത്തെ സെഷനില്‍ ചര്‍ച്ച ചെയ്യുന്നത്. 

ഖാ​ലി​ദ്​ അ​ൽ ഉ​തൈ​ബി, താ​മി​ർ അ​ൽ സു​വൈ​ത്ത്,മു​ഹ​മ്മ​ദ്​ അ​ൽ മു​തൈ​ർ, ഹം​ദാ​ൻ അ​ൽ ആ​സി​മി എ​ന്നി​വ​രാ​ണ് പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണ പ്രമേയം കൊണ്ടുവന്നത്. പാര്‍ലിമെന്‍റ് അംഗമായിരുന്ന  ബ​ദ​ർ അ​ൽ ദ​ഹൂ​മി​​നെ​തി​രാ​യ ന​ട​പ​ടി​യും പ്രതിപക്ഷ നിരയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെയുള്ള നടപടികള്‍  പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​റു​മാ​യോ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹു​മാ​യോ സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് എം.​പി​മാ​ർ വ്യക്തമാക്കി. .അധികാരമേറ്റ് ഒരു മാസം തികഞ്ഞതിനു പിന്നാലെ പാർലമെന്റുമായുള്ള പൊരുത്തക്കേടിനെ തുടർന്നാണ്  കുവൈത്ത് മന്ത്രിസഭ നേരത്തെ  രാജിവച്ചത്.  

Related News