കുവൈത്തിൽ മനുഷ്യ കച്ചവടം ഇല്ല; വിസ കച്ചവടം വർദ്ധിക്കുന്നു.

  • 30/03/2021

കുവൈത്ത് സിറ്റി: കുവൈത്തിൽ 30 ലേബർ റിക്രൂട്ട്മെൻറ്  കേസുകളിലെ പ്രതികളായ  റെസിഡൻസി ഡീലർമാരെ ശിക്ഷിച്ചു. അതേസമയം കുവൈത്തിൽ  മനുഷ്യകടത്ത് കേസുകൾ ഇല്ലെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.  

കുവൈത്തിൽ  ജോലി നൽകാമെന്ന വ്യാജേന പ്രവാസി തൊഴിലാളികളിൽ നിന്നും  വ്യാജ കമ്പനികളുടെ പേരിൽ   പണം തട്ടുന്നതിനെയാണ് റസിഡൻസി ട്രേഡ് എന്നു പറയുന്നത്.  വിസ  നൽകുന്നതിന് പകരമായി തൊഴിലാളികളിൽ നിന്ന്   ഇവർ പണം  കൈപ്പറ്റും. ഇത്തരത്തിൽ 2000 ദിനാർ വരെയാണ് ആണ് ഒരു വിസയ്ക്ക് തൊഴിലാളികളിൽ നിന്നും ഈടാക്കുന്നത്. എന്നാൽ ഇങ്ങനെ ആയിരക്കണക്കിന് തൊഴിലാളികളെ  എത്തിച്ച ശേഷം ഉടമകൾക്ക് ഇവരുമായി യാതൊരു ഒരു ബന്ധവും ഉണ്ടാകില്ല. ഇത്തരത്തിൽ കുവൈത്തിൽ എത്തിപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ  എണ്ണം ദിനംപ്രതി വർധിക്കുകയാണ്. കോവിഡ് പ്രതിസന്ധി പ്രശ്നം കൂടുതൽ രൂക്ഷമാക്കുകയും ചെയ്തു.

മുൻകാലങ്ങളിൽ വ്യാജ റിക്രൂട്ടിംഗ് കമ്പനികളുടെ എണ്ണവും വർദ്ധിച്ചിരുന്നു . പബ്ലിക് പ്രോസിക്യൂഷൻ അടുത്തിടെ സമർപ്പിച്ച ഒരു കരട് നിയമം, റെസിഡൻസി വ്യാപാര കുറ്റവാളികളുടെ പിഴ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. 

Related News