വാക്‌സിൻ സ്വീകരിക്കുന്നവരിൽ രക്തം കട്ട പിടിക്കുന്നു, ആസ്‌ട്രാസെനകയുടെ പ്രതിരോധ വാക്‌സിൻ കുത്തിവെപ്പ് താത്ക്കാലികമായി നിർത്തിവച്ച്‌ കാനഡ

  • 30/03/2021

വാക്‌സിൻ സ്വീകരിക്കുന്ന ചിലരിൽ രക്തം കട്ടപിടിക്കുന്ന അപൂർവ സാഹചര്യങ്ങൾ കണ്ടെത്തിയതിനു പിന്നാലെ യുവാക്കൾക്ക് നൽകിവന്ന ആസ്‌ട്രാസെനകയുടെ പ്രതിരോധ വാക്‌സിൻ കുത്തിവെപ്പ് താത്ക്കാലികമായി നിർത്തിവച്ച്‌ കാനഡ. അപൂർവമായ ചില സാഹചര്യങ്ങളിൽ വാക്‌സിൻ സ്വീകരിക്കുന്നവരിൽ രക്തം കട്ട പിടിക്കുവാനുള്ള സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ.

ഒന്റാറിയോ, ക്യൂബെക്ക്, ബ്രിട്ടീഷ് കൊളംബിയ, ആൽബെർട്ട എന്നിവിടങ്ങളിലുള്ളവർക്ക് വാക്‌സിൻ നൽകേണ്ടതില്ല എന്നാണ് അധികൃതർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ആസ്‌ട്രാസെനകയുടെ വാക്‌സിൻ സ്വീകരിച്ച ചിലരിൽ രക്തം കട്ട പിടിക്കുന്ന സാഹചര്യം റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് വാക്‌സിൻ വിതരണം കുറച്ച്‌ ദിവസത്തേക്ക് നിർത്തി വച്ചിരിക്കുന്നത്.

Related News