ദ്രാവകങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും ഇനി ബാഗേജുകളില്‍ സൂക്ഷിക്കാം; അത്യാധുനിക സ്കാനറുകളുമായി കുവൈറ്റ് എയർപോർട്ട് ടെർമിനൽ 2.

  • 30/03/2021

കുവൈത്ത് സിറ്റി: നിര്‍മ്മാണത്തിലിരിക്കുന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ 2 നായി  പാസഞ്ചര്‍ ബാഗേജ് സ്‌ക്രീനിംഗ് ഉപകരണങ്ങളുടെ ഒരു മുഴുവന്‍ സ്യൂട്ട് വിതരണം ചെയ്യുന്നതിനുള്ള പ്രധാന കരാര്‍ സ്വന്തമാക്കിയതായി പ്രമുഖ കമ്പനിയായ സ്മിത്ത്‌സ് ഡിറ്റക്ഷന്‍ അറിയിച്ചു. 70 ഹൈ-സ്‌കാന്‍ 6040 സിടിഎക്‌സ് കമ്പ്യൂട്ടഡ് ടോമോഗ്രഫി (സിടി) എക്‌സ്-റേകള്‍ വിതരണം ചെയ്യുന്നതും ഇന്‍സ്റ്റാള്‍ ചെയ്യുന്നതും കരാറില്‍ ഉള്‍പ്പെടുന്നു.

യാത്രക്കാര്‍ക്ക് അവരുടെ ബാഗേജില്‍ ഇലക്ട്രോണിക് ഉപകരണങ്ങളും ദ്രാവകങ്ങളും സൂക്ഷിക്കാമെന്നതാണ് ഹൈ-സ്‌കാന്‍ 6040 സിടിഎക്‌സിന്‌റെ പ്രധാന പ്രത്യേകത. ഇതുവഴി കാരി-ഓണ്‍ ബാഗേജുകളുടെ വിപുലമായ സ്‌ക്രീനിംഗും ചെയ്യാനാകും. ഇതിന് ടിഎസ്എ എടി -2, സിപിഎസ്എസ് സര്‍ട്ടിഫിക്കേഷനും ഇസിഎസി, എസ്ടിഎസി ഇഡിഎസ് സിബി സി 3 അംഗീകാരവുമുണ്ട്.

സി 3 അംഗീകൃത സംവിധാനങ്ങള്‍ വളരെ ഉയര്‍ന്ന തോതിലുള്ള സ്‌ഫോടകവസ്തു കണ്ടെത്തല്‍ നല്‍കുന്നു - സ്‌ക്രീനിംഗ് ത്വരിതപ്പെടുത്തുന്നു, മുഴുവന്‍ പ്രക്രിയയും യാത്രക്കാര്‍ക്ക് സമ്മര്‍ദ്ദം കുറയ്ക്കുന്നു. കൂടാതെ, ഹൈ-സ്‌കാന്‍ 6040 സിടിഎക്സില്‍ ബാഗേജിന്റെ ത്രീഡി ഇമേജുകള്‍ തത്സമയം എടുത്ത് നൂറുകണക്കിന് ചിത്രങ്ങള്‍ സൃഷ്ടിക്കും. ഇത് ബാഗ് ഉള്ളടക്കങ്ങളെക്കുറിച്ച് കൂടുതല്‍ കൃത്യമായ വിവരങ്ങളും ലഭിക്കും.

അന്താരാഷ്ട്ര ട്രാന്‍സിറ്റ് ഹബ് ആകാനൊരുങ്ങുന്ന കുവൈത്ത് എയര്‍പോര്‍ട്ടിന്റെ ടെര്‍മിനല്‍ 2 ന് പ്രതിവര്‍ഷം 25 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനാകും. പ്രാഥമിക കരാറുകാരായ ലിമാക് ഇന്‍സാറ്റിനൊപ്പം ചേര്‍ന്ന് കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്.

ടെര്‍മിനലിലൂടെ കടന്നുപോകുന്ന യാത്രക്കാരെ  വേഗത്തിലും അതേസമയം തന്നെ സമഗ്രമായും പരിശോധിക്കുന്നത് ഉറപ്പാക്കാന്‍ സ്മിത്ത്‌സ് ഡിറ്റക്ഷന്റെ മുന്‍നിര സാങ്കേതികവിദ്യ സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നത്.

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളവുമായുള്ള  ബന്ധം തുടരുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നതായും, ഒപ്പം അവരുടെ പുതിയ ടെര്‍മിനലിനായി മികച്ച ഇന്‍-ക്ലാസ് സ്‌ക്രീനിംഗ് ഉപകരണങ്ങള്‍ നല്‍കുമെന്നും എപിഎസി ആന്റ് മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്റ് ജെറോം ഡി ചേസി അഭിപ്രായപ്പെട്ടു.

Related News