കോവിഡ് മഹാമാരി തകര്‍ത്തെറിഞ്ഞ വ്യവസായങ്ങളെ സംരക്ഷിക്കാന്‍ നിയമം പാസാക്കി കുവൈത്ത് പാര്‍ലമെന്‍റ്.

  • 30/03/2021

കുവൈത്ത് സിറ്റി: കൊവിഡ് 19 വൈറസ് ബാധ മൂലം തകര്‍ച്ചയിലായ വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനായി മൂന്ന് കരട് നിയമങ്ങൾക്ക് കുവൈത്ത് പാര്‍ലമെന്‍റ്  അംഗീകാരം നൽകി. സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ചര്‍ച്ചയിലാണ് ബില്ലുകള്‍ക്ക് അംഗീകാരം നല്‍കിയത്. 

മഹാമാരി മൂലം പ്രശ്നത്തിലായ വ്യവസായങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് പ്രാദേശിക ബാങ്കുകള്‍ക്ക് ഈട് നല്‍കുന്നതാണ് ഒരു ബില്ല്. പങ്കെടുത്ത 33 എംപിമാരും ബില്ലിനെ പിന്തുണച്ചു. 

പൊതു-സ്വകാര്യ സ്ഥാപനങ്ങളില്‍ തവണകള്‍ അടയ്ക്കാന്‍ സമയം ആറ് മാസത്തേക്ക് നീട്ടി നല്‍കാനുള്ള ബില്ലിനും അംഗീകാരമായി. കൂടാതെ, വ്യക്തികളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്നതിനായി വിഷ്വൽ, ഓഡിയോ നിയമത്തിലെ ഭേദഗതികൾക്കും പാർലമെന്റ് അംഗീകാരം നൽകി.

Related News