ഭാഗിക കർഫ്യൂ നിരോധനം ഏപ്രിൽ എട്ടിനപ്പുറം നീട്ടാൻ തീരുമാനമെടുത്തിട്ടില്ല.

  • 31/03/2021

കുവൈറ്റ് സിറ്റി : ഭാഗിക കർഫ്യൂ തീരുമാനം വിശുദ്ധ റമദാൻ മാസാവസാനം വരെ നീട്ടാൻ മന്ത്രിസഭ ഇന്നലെ നടത്തിയ സെഷനിൽ തീരുമാനമെടുത്തിട്ടില്ലെന്നും, സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ഏപ്രിൽ എട്ടുവരെ തീരുമാനമെടുക്കാൻ സമയമുണ്ടെന്നും  ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  കൊറോണ വൈറസ് അണുബാധയുടെ വർദ്ധനവ് അല്ലെങ്കിൽ കുറവ്, അതുപോലെ തന്നെ വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള കഴിവ് എന്നിവയെ അടിസ്ഥാനമാക്കി നിരോധനം റദ്ദാക്കാനോ നീട്ടാനോ ഉള്ള തീരുമാനം പിന്നീടുള്ള തീയതിയിൽ  എടുക്കും.

Related News