കുവൈത്തിൽ 'വീട്ടുജോലിക്കാർ' എന്ന വാക്ക് ഉപയോഗിക്കുന്നത് വാണിജ്യ മന്ത്രാലയം നിരോധിച്ചു.

  • 31/03/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ റിക്രൂട്ട്‌മെന്റ് കമ്പനികളുടെ  പരസ്യത്തിൽ  ഗാർഹിക തൊഴിലാളികളെയും സമാന പദവിയിലുള്ളവരുടെയും അന്തസ്സിനെ ബാധിക്കുന്ന ഏതെങ്കിലും വാക്കുകളോ വാക്യങ്ങളോ ഉപയോഗിക്കുന്നതിന്  കുവൈറ്റ് വാണിജ്യ മന്ത്രാലയം വിലക്കേർപ്പെടുത്തിയതായി  പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  

കൂടാതെ തൊഴിലാളികളുമായി ബന്ധപ്പെട്ട  ‘വിൽക്കുക’, ‘വാങ്ങുക’, ‘നിയോഗിക്കുക’,  എന്നീ വാക്കുകൾക്ക് പകരം  'സേവന കൈമാറ്റം’ എന്ന വാക്ക് ഉപയോഗിക്കണമെന്നും, സെർവെൻറ്, മെയ്ഡ്  എന്നീ പദപ്രയോഗങ്ങൾക്കു പകരം  തൊഴിലാളികൾ എന്ന പദം ഉപയോഗിക്കണമെന്നും മാത്രാലയം വ്യക്തമാക്കിയതായി റിപ്പോർട്ട്.  വ്യക്തിഗത ഫോട്ടോകൾ, തിരിച്ചറിയൽ കാർഡുകൾ, റെസിഡൻസി അല്ലെങ്കിൽ വീട്ടുജോലിക്കാരുടെ മറ്റേതെങ്കിലും വ്യക്തിഗത ഡാറ്റ എന്നിവ പരസ്യങ്ങളിൽ ഉൾപ്പെടുത്തരുതെന്നും മന്ത്രാലയം ഊന്നിപ്പറയുന്നു. 

Related News