'കൊവിഡ് ബാധിതര്‍ക്കുള്ള ധനസഹായം'; അംഗീകാരം നല്‍കി കുവൈത്ത് പാര്‍ലമെന്‍റ്

  • 31/03/2021

കുവൈത്ത് സിറ്റി: ഓഡിയോ വിഷ്വല്‍ നിയമ ഭേദഗതികള്‍ക്ക് കുവൈത്ത് പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. സ്വദേശികളുടെ  വായ്പകളുടെ തവണകള്‍ സ്വമേധയാ മാറ്റിവയ്ക്കുന്നതിനുള്ള നിയമത്തിനും അംഗീകാരം ആയിട്ടുണ്ട്. നിയമപരിധിയിൽ പ്രവാസികളും ബിധുനികളും ഉൾപ്പെടുന്നില്ല,   കൂടാതെ കൊവിഡ് ബാധിതര്‍ക്ക് ബാങ്ക് ധനസഹായം നല്‍കുന്ന നിയമത്തിനും അംഗീകാരമായി. നിയമം ധനകാര്യ സമിതിയുടെ അംഗീകാരത്തിനായി വിട്ടിരിക്കുകയാണ്. നിയമം പാസാക്കിയാലുടന്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ധനമന്ത്രി ഖലീഫ ഹമാദെ വ്യക്തമാക്കി. 

പ്രാദേശിക ബാങ്കുകള്‍, ധനകാര്യ കമ്പനികള്‍, സോഷ്യല്‍ ഇന്‍ഷുറന്‍സ്, ഫാമിലി ഫണ്ടുകള്‍ തുടങ്ങിയ വായ്പകളുടെയും സാമ്പത്തിക ബാധ്യതകളുടെയും തവണകള്‍ മാറ്റിവയ്ക്കാനുള്ള നിയമ ഭേദഗതിക്കാണ് അംഗീകാരം നല്‍കിയത്. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനും ഉറപ്പാക്കുന്നതിനുമുള്ള നിയമത്തിലെ കരട് നിര്‍ദേശത്തിന് പാര്‍ലമെന്‍റ് പ്രതിനിധികള്‍ ഐക്യകണ്‌ഠേനയാണ് അനുമതി നല്‍കിയത്.

Related News