അനധികൃത പണപ്പിരിവ്; പ്രത്യേക സംഘത്തെ നിയമിക്കുമെന്ന് കുവൈത്ത് സര്‍ക്കാര്‍

  • 31/03/2021

കുവൈത്ത് സിറ്റി : റമദാൻ അടുത്തതോടെ പണപ്പിരിവുകൾ വര്‍ദ്ധിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് ചാരിറ്റിയും  സംഭാവനകളും  നിരീക്ഷിക്കാൻ  പ്രത്യേക സംഘങ്ങളെ നിയമിക്കുമെന്ന് കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചു. സാമൂഹ്യക്ഷേമ മന്ത്രാലയത്തിൽ നിന്നും  അനുമതി ലഭിച്ച 17 ചാരിറ്റബിൾ സൊസൈറ്റികൾ ജീവകാരുണ്യപ്രവർത്തനങ്ങൾക്കു സംഭാവന പിരിക്കാൻ അനുവദിക്കുക. കോവിഡ് പശ്ചാത്തലത്തില്‍ സംഭാവനകള്‍ ഓൺലൈൻ മണി ട്രാൻസ്​ഫർ സംവിധാനത്തിലൂടെയോ  കെ.നെറ്റ് വഴിയോ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ആളുകളിൽനിന്ന് പണമായി സംഭാവനകൾ സ്വീകരിക്കുന്നത് നിരോധിച്ചിട്ടുണ്ട്.  അതിനിടെ കുവൈത്തിൽ മുൻ‌കൂർ അനുമതി ഇല്ലാതെ ധനസമാഹരണം നടത്തുന്നതിനെതിരെ മന്ത്രാലയം കടുത്ത മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. റമദാൻ മാസത്തിൽ അനധികൃത  പിരിവിലേർപ്പെടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. റമദാൻ മാസത്തിൽ പള്ളികൾക്കുള്ളിൽ നിന്ന് പണം സ്വരൂപിക്കുന്നതിൽ നിരീക്ഷണം ഉറപ്പാക്കാൻ സമൂഹ്യകാര്യ മന്ത്രാലയം ഔഖാഫ്  മന്ത്രാലയവുമായി ഏകോപനം നടത്തുമെന്നും അധികൃതര്‍ പറഞ്ഞു. 

Related News