75-ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷപരിപാടികൾക്ക് തുടക്കമായി.

  • 31/03/2021

കുവൈത്ത് സിറ്റി :  ര​ണ്ടു​വ​ർ​ഷ​ത്തി​ലേ​റെ നീ​ളു​ന്ന  75-ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷപരിപാടികൾക്ക് കുവൈത്ത് ഇന്ത്യൻ എംബസിയില്‍  തുടക്കം കുറിച്ചു.ഇന്ന് രാവിലെ ഓണ്‍ലൈനായി നടന്ന ഉല്‍ഘാടന  ചടങ്ങ് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ നി​ർ​വ​ഹിച്ചു. ആഘോഷ പരിപാടികളുടെ സ​മാ​പ​ന പ​രി​പാ​ടി 2023 ആ​ഗ​സ്​​റ്റ്​ 15ന്​  ന​ട​ത്തും. മാർച്ച് 12 ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ മഹാത്മാഗാന്ധി സബർമതി ആശ്രമത്തിൽ വച്ച് ആസാദി കാ അമൃത് മഹോത്സവ് ഇന്ന് പേരിട്ടിരിക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. മാർച്ച് 12 മുതൽ ആരംഭിച്ച്  2023 ഓഗസ്റ്റ് 15 വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് ഇന്ത്യക്കകത്തും പുറത്തുമായി സംഘടിപ്പിച്ചിരിക്കുന്നത്. 

എഴുപത്തിയഞ്ചാമത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. കോ​വി​ഡ്​ ഭീ​തി ഒ​ഴി​ഞ്ഞാ​ൽ എ​ക്​​സി​ബി​ഷ​ൻ, സം​ഗീ​തോ​ത്സ​വം, ഇ​ന്ത്യ​ൻ ക​ലാ​മേ​ള​ക​ൾ ഉ​ൾ​പ്പെ​ടെ വി​പു​ല​മാ​യ ആ​ഘോ​ഷ​മു​ണ്ടാ​കും. കു​വൈ​ത്ത്​ സ​മൂ​ഹ​വു​മാ​യി ബ​ന്ധം ശ​ക്​​ത​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പ​രി​പാ​ടി​ക​ളും ന​ട​ത്തും.  കു​വൈ​ത്തു​മാ​യി ന​യ​ത​ന്ത്ര ബ​ന്ധം സ്ഥാ​പി​ച്ച​തിന്‍റെ അറുപതാം  വാ​ർ​ഷി​കാ​ഘോ​ഷ​വും ഇ​തോ​ടൊ​പ്പം ന​ട​ത്തുമെന്നും ഈ കാലയളവില്‍  രാ​ഷ്​​ട്ര നേ​താ​ക്ക​ളു​ടെ പ​ര​സ്​​പ​ര സ​ന്ദ​ർ​ശ​നം ഉ​ണ്ടാ​കുമെന്നും എംബസ്സി അധികൃതര്‍ അറിയിച്ചു. 

Related News