22 ശതമാനത്തിലധികം പേര്‍ക്ക് കോവിഡ് വാക്സിനേഷൻ നൽകിയതായി ആരോഗ്യ മന്ത്രാലയം

  • 31/03/2021

കുവൈത്ത് സിറ്റി : രാജ്യത്തെ 22 ശതമാനത്തിലധികം പേര്‍ക്ക്  വാക്സിനേഷൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 620,000 ത്തോളം പേ​രാ​ണ് പ്രതിരോധ കു​ത്തി​വെ​പ്പ്​ എ​ടു​ത്ത​ത്. കമ്മ്യൂണിറ്റി പ്രതിരോധശേഷി ആര്‍ജ്ജിക്കണമെങ്കില്‍ ജനസംഖ്യയുടെ 60 മുതൽ 70 ശതമാനം വരെ വാക്സിനേഷൻ സ്വീകരിക്കേണ്ടത്  ആവശ്യമാണെന്നും അതിനാവിശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഇതുവരെയായി പന്ത്രണ്ട് ലക്ഷത്തോളം പേരുകള്‍ വാക്സിന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ സ്വദേശികളും വിദേശികളും വാ​ക്​​സി​ൻ ര​ജി​സ്​​ട്രേ​ഷ​ന്​ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും ഭൂ​രി​ഭാ​ഗം പേ​രും കു​ത്തി​​വെ​പ്പ്​ എ​ടു​ക്കു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ കോ​വി​ഡിനെ പ്രതിരോധിക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും ആരോഗ്യ വൃത്തങ്ങള്‍ വ്യക്തമാക്കി. 

വാക്സിനുകള്‍ ലഭ്യമാക്കാനുള്ള സത്വര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വാ​ക്​​സി​ൻ ല​ഭ്യ​ത വര്‍ദ്ധിക്കുന്നതോടെ കുത്തിവെപ്പ് വേഗത്തിലാക്കാമെന്നുമാണ് കരുതുന്നത്.  അസ്ട്രാസെനെക്ക - ഓക്സ്ഫോർഡ് വാക്സിനിൽ നിന്നുള്ള പുതിയ ബാച്ച് രാജ്യത്ത് ഉടനെയെത്തും. വാക്സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് കാറുകൾ നിന്ന്  സൗകര്യമൊരുക്കുന്നതിനായി   ഷെയ്ഖ് ജാബർ അൽ അഹ്മദ് ബ്രിഡ്ജിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. രാജ്യത്താകെ പതിനാറ് കുത്തിവെപ്പ് കേന്ദ്രങ്ങളും മൊ​ബൈ​ൽ വാ​ക്​​സി​നേ​ഷ​ൻ യൂ​നി​റ്റു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം കോവിഡ് വാക്സിനേഷന്‍ ​നല്‍കുന്നത്. 

Related News