മയക്കുമരുന്ന് കടത്ത്; ഇന്ത്യയിൽനിന്നും വന്ന ഷിപ്മെന്റ് കസ്റ്റംസ് പിടികൂടി.

  • 31/03/2021

കുവൈറ്റ് സിറ്റി : ഇന്ത്യയിൽനിന്ന് കുവൈത്ത് തുറമുഖത്തു വന്ന ഷിപ്പ്മെന്റിൽ പ്ലാസ്റ്റിക് ബാഗുകളിൽ  ഒളിപ്പിച്ചു കടത്തിയ 324,000 മയക്കുമരുന്ന് പാക്കറ്റുകൾ കുവൈറ്റ് കസ്റ്റംസ് പിടികൂടി. ബ്ലാങ്കറ്റുകളും പ്ലാസ്റ്റിക്ക് ബാഗുകളും അടങ്ങിയ ബാഗുകളുടെ കൂടെ ചെറിയ ബാഗുകളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. 

കുവൈത്ത് തുറമുഖത്തേക്ക് വരുന്ന ഷിപ്മെന്റിൽ മയക്കുമരുന്നുണ്ടെന്ന് കസ്റ്റംസ് സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ മേഖലയ്ക്ക് ലഭിച്ച രഹസ്യവിവരതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. തുടരന്യോഷണം നടത്താനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയതായി കസ്റ്റംസ് ഡിപ്പാർട്മെന്റ് അറിയിച്ചു.  

Related News