കുവൈത്തിൽ സ്വദേശികൾക്കിടയിലെ കോവിഡ് വ്യാപനം 55% ആയി കുറഞ്ഞു; അബ്ദുല്ല അൽ സനദ്.

  • 31/03/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ സ്വദേശികൾക്കിടയിലെ കോവിഡ് വ്യാപനം 55% ആയി കുറഞ്ഞതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പ്രതിവാര വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സ്വദേശികൾക്കിടയിലെ  അണുബാധ നിരക്ക് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 68 ൽ നിന്ന് 55 ശതമാനമായി  കുറഞ്ഞുവെന്നും, അസ്ട്രാസെനക്ക,  ഓക്സ്ഫോർഡ് വാക്സിനിൽ നിന്ന് പരമാവധി ഫലപ്രാപ്തി ലഭിക്കുന്നത് ആദ്യ ഡോസ് കഴിഞ്ഞ് 12 ആഴ്ചകൾക്കുള്ളിൽ ആയിരിക്കുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

എല്ലാ ആരോഗ്യ പ്രതിരോധ നടപടികൾ  തുടരാനും , സാമൂഹിക അകലം പാലിക്കാനും  പൗരന്മാരോടും താമസക്കാരോടും അദ്ദേഹം വീണ്ടും  ആഹ്വാനം ചെയ്തു. 

Related News