പ്രതിരോധ കുത്തിവയ്പ് പൂർത്തിയായ ഉടൻ വിമാനത്താവളം തുറക്കും; ജൂലൈയോടെ ജനജീവിതം സാധാരണ നിലയിലാകുമെന്ന് സർക്കാർ

  • 31/03/2021

കുവൈത്ത് സിറ്റി : രാജ്യത്ത് അടുത്തിടെയായി  കൊവിഡ് വ്യാപനവും മരണ നിരക്കും വർധിച്ചു വരികയാണെങ്കിലും ജൂലൈ മാസത്തോടെ കാര്യങ്ങൾ സാധാരണ നിലയിലാകുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

കുവൈത്തിൽ കൂടുതൽ വാക്സിൻ എത്തിക്കുമെന്ന്  കമ്പനികൾ ഉറപ്പു നൽകിയ സാഹചര്യത്തിൽ, വാക്സിനുകളുടെ വിതരണം കൂടുമെന്നും അതുവഴി കൊവിഡിനെതിരെ സാമൂഹത്തിന്റെ പ്രതിരോധശേഷി വർദ്ധിക്കുമെന്നും അധികൃതർ പറയുന്നു. 

കുവൈത്തിൽ സ്വദേശികൾക്കിടയിൽ കൊറോണ പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാകുന്നതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം  കോവിഡ് -19 ടെസ്റ്റുകളുടെയും വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെയും ഫലങ്ങൾക്കായുള്ള ഡിജിറ്റൽ യാത്രാ അനുമതി ഏപ്രിൽ പകുതിയോടെ ആപ്പിൾ പ്ലാറ്റ്‌ഫോമിൽ അവതരിപ്പിക്കുമെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (ഐ‌എ‌ടി‌എ) അറിയിച്ചു.

Related News