കുവൈത്തിൽ സിവിൽ ഐഡിയിൽ വ്യക്തികളുടെ തൊഴിൽ ഉൾപ്പെടുത്തുന്നത് നിരോധിച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ.

  • 31/03/2021

കുവൈറ്റ് സിറ്റി : സിവിൽ ഐഡിയിൽ വ്യക്തികളുടെ തൊഴിൽ ഉൾപ്പെടുത്തുന്നത് നിരോധിച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ജനറൽ ഡയറക്ടർ മുസീദ് അൽ അസൂസി പ്രസ്താവനയിൽ അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

ഡിസംബർ ഒൻപതിന് പുറപ്പെടുവിച്ച കോടതിയുടെ വിധി നടപ്പാക്കുന്നതിന് നിയമകാര്യ വകുപ്പ് സമർപ്പിച്ച മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തിലാണ് അൽ അസൂസിയുടെ തീരുമാനം. 2021 മാർച്ച് 31 മുതൽ തീരുമാനവുമായി ബന്ധപ്പെട്ട എല്ലാം നടപ്പിലാക്കാനും  അൽ അസൂസി ബന്ധപ്പെട്ട  അധികാരികളോട് ആവശ്യപ്പെട്ടു.

Related News