സർക്കാർ മേഖലയിൽ മെഡിക്കല്‍, അധ്യാപന തൊഴിലുകൾ മാത്രം വിദേശികൾക്ക് , ഗ്രാറ്റിവിറ്റി ഇനിമുതൽ രാജ്യം വിടുമ്പോൾ മാത്രം.

  • 01/04/2021

കുവൈത്ത് സിറ്റി:  വിവിധ സർക്കാർ ഏജൻസികളിലെ സ്വദേശിവത്കരണ നിരക്ക്   (കുവൈറ്റൈസേഷൻ) സിവിൽ സർവീസ് ബ്യൂറോ അവലോകനം ചെയ്യുന്ന പശ്ചാത്തലത്തിൽ,  ജോലി അവസാനിപ്പിച്ച പ്രവാസികൾക്ക് രാജ്യം വിടാനുള്ള നോട്ടീസ് നൽകുകയും റെസിഡൻസി പെർമിറ്റ്  റദ്ദാക്കുന്നത് വരെയും ഗ്രാറ്റിവിറ്റി ഉൾപ്പെടെയുള്ള  സേവനാനുകൂല്യങ്ങൾ നിർത്തി വച്ചിരിക്കുന്നതായി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 

ജനസംഖ്യാ ഘടനയിൽ മാറ്റം വരുത്താനുള്ള ലക്ഷ്യം കൈവരിക്കാനാണ് ഈ നടപടിയെന്ന് ഉദ്യോഗസ്ഥർ പറയുന്നു. തൊഴിൽ അവസാനിപ്പിച്ച കുവൈത്ത് ഇതര ജീവനക്കാര്‍, സ്വകാര്യമേഖല അടക്കം മറ്റൊരു തൊഴിൽ മേഖലയിലേക്ക് മാറുന്ന സാഹചര്യത്തിൽ, അയാൾ രാജ്യം വിടുമ്പോൾ മാത്രം സർവീസ് ആനുകൂല്യങ്ങൾ നൽകും. 

സ്പെഷ്യലൈസ്ഡ്  മെഡിക്കല്‍, അധ്യാപന രംഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കല്ലാതെ പ്രവാസികള്‍ക്ക് ഇനി പുതിയ ഗവർമെന്റ് ജോലികൾ നല്‍കില്ല. സ്വദേശികളായവര്‍ ഇല്ലാതെ വരുന്ന ഘട്ടത്തില്‍ കുവൈത്തിയായ സ്ത്രീകളുടെ മക്കൾക്ക് അല്ലെങ്കില്‍ മറ്റു അറബ് രാജ്യക്കാർ, വിദേശികൾ  എന്നിങ്ങനെയുള്ള മുൻഗണന പാലിക്കേണ്ടതാണെന്നും  ബ്യൂറോ സർക്കാർ ഏജൻസികളെ അറിയിച്ചതായും പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Related News