2020-ലെ എ.എം. ടൂറിങ് പുരസ്‌കാരങ്ങൾ ആൽഫ്രഡ് അഹോയും ജെഫ്രി ഉൾമാനും

  • 01/04/2021



വാഷിങ്ടൺ: 2020-ലെ എ.എം. ടൂറിങ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആൽഫ്രഡ് അഹോയും ജെഫ്രി ഉൾമാനും പുരസ്‌കാരം പങ്കുവെച്ചു. കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഭാഷകളുടെ പിന്നിലുള്ള മൗലിക ആശയങ്ങൾ കണ്ടെത്തിയതിനാണ് പുരസ്‌കാരം. 1960 കളിലാണ് കണ്ടെത്തൽ നടന്നത്.

കമ്പ്യൂട്ടർ സയൻസ് രംഗത്തെ അത്യുന്നത പുരസ്‌കാരമായ ടൂറിങ് അവാർഡിനെ 'നോബൽ പ്രൈസ് ഓഫ് കമ്പ്യൂട്ടിങ്' എന്നാണ് വിശേഷിപ്പിക്കുന്നത്. 

എ.സി.എം.(അസോസിയേഷൻ ഫോർ കമ്പ്യൂട്ടിങ് മെഷിനറി) ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞനായ അലൻ എം. ടൂറിങ്ങിന്റെ പേരിലാണ് പുരസ്‌കാരം നൽകുന്നത്. 

കൊളംബിയ സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ പ്രൊഫസറാണ് ആൽഫ്രഡ് അഹോ. സ്റ്റാൻഫഡ് സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ പ്രൊഫസർ ഓഫ് എമിരറ്റ്‌സ് ആണ് ജെഫ്രി ഉൾമാൻ.

Related News