സൂപ്പര്‍ മാര്‍ക്കറ്റിലേയും ഷോപ്പിംഗ് മാളുകളിലേയും ഓഫറുകൾ റദ്ദാക്കുവാന്‍ നിര്‍ദ്ദേശം നല്‍കി കുവൈറ്റ് മുനിസിപ്പാലിറ്റി

  • 01/04/2021

കുവൈത്ത് സിറ്റി : കോവിഡ് പാശ്ചാത്തലത്തില്‍  സൂപ്പര്‍ മാര്‍ക്കറ്റിലേയും ഷോപ്പിംഗ് മാളുകളിലേയും ഓഫറുകൾ റദ്ദാക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയതായി കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹ്മദ് അൽ മൻഫുഹി അറിയിച്ചു. സാധനങ്ങള്‍  ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ഓഫറുകള്‍ നാല്‍കാമെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. റമദാന്‍ മാസം ആരംഭിക്കുന്നതിനാല്‍ മിക്ക സൂപ്പര്‍ മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും ഉപഭോക്താക്കളെ ആകര്‍ഷിക്കുക്കുവാന്‍  വന്‍  വിലകുറവുകള്‍ പ്രഖ്യാപിച്ചിരുന്നു. റമദാനിലെ പ്രത്യേക പ്രാര്‍ഥനയായ തറാവീഹ് നമസ്കാരവുമായി ബന്ധപ്പെട്ട വിഷയത്തിലും പള്ളികളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ഓഖാഫ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി കമ്മിറ്റി ചർച്ച നടത്തിയതായും അഹ്മദ് അൽ മൻഫുഹി പറഞ്ഞു. 

Related News