വാര്‍ഷിക പരീക്ഷ സംബന്ധിച്ച് ആശങ്ക വേണ്ട ; കുവൈത്തിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാനപതിയുടെ സന്ദേശം.

  • 01/04/2021

കുവൈത്ത് സിറ്റി: വാര്‍ഷിക പരീക്ഷ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് കുവൈത്തിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിളെ അറിയിച്ച് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്. പരീക്ഷയെ കുറിച്ച് വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും ആശങ്കയും പരിഭ്രമവും മനസിലാക്കുന്നു. എന്നാല്‍, ഇത്തരം സാഹചര്യം ഉണ്ടായത് ചില കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണങ്ങള്‍ക്കുമപ്പുറം ആയത് കൊണ്ടാണ്. എംബസിയും സിബിഎസ്ഇയും മാനേജ്മെന്‍റും പ്രിന്‍സിപ്പാള്‍മാരും സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നതാണ്. 

കുവൈത്തിലെ അധികാരികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സ്ഥാനപതിയുടെ സന്ദേശത്തില്‍ പറയുന്നു. ഈ അസാധാരണ സമയത്ത് എല്ലാവരും ആശങ്ക മാറ്റിവെച്ച് പഠനത്തില്‍ ശ്രദ്ധചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു രക്ഷിതാവ് എന്ന നിലയില്‍ 12-ാം ക്ലാസ് വിദ്യര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കളുടെ ആശങ്ക തനിക്ക് മനസിലാകും. ഈ സാഹചര്യത്തില്‍ ദിശാബോധം തെറ്റാതെ പഠനത്തില്‍ മാത്രം ശ്രദ്ധ ചെലുത്തുകയാണ് വേണ്ടത്. കൊവിഡ് മഹാമാരി മൂലം നേരിട്ട് ക്ലാസുകള്‍ കേള്‍ക്കാതെയും പരസ്പരം കാണാതെയും മറ്റും വലിയ വിഷമതകള്‍ നിങ്ങള്‍ സഹിക്കുന്നുണ്ട്. ഇത് വലിയൊരു പരീക്ഷണമാണ്. 

പരീക്ഷകള്‍ സുരക്ഷിതമായ സാഹചര്യത്തിൽ  നടത്തുന്നതിന് എംബസിയും സിബിഎസ്ഇയും മാനേജ്മെന്‍റും പ്രിന്‍സിപ്പാള്‍മാരും കുവൈത്ത് അധികൃതര്‍ക്കൊപ്പം ശ്രമിക്കുകയാണ്. എന്നാല്‍, സുരക്ഷയ്ക്ക് മുഖ്യ പരിഗണന നല്‍കിയേ സാധിക്കൂ. രണ്ട് കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍മ്മയില്‍ വച്ചേ മതൂയാകൂ. നിയന്ത്രിക്കാവുന്ന കാര്യങ്ങളില്‍ നിങ്ങള്‍ ശ്രദ്ധ പുലര്‍ത്തണം എന്നുള്ളതാണ് ആദ്യത്തെ കാര്യം. ഇതൊരു അസാധാരണ സാഹചര്യം ആണെന്നുള്ളതാണ് രണ്ടാമത്. വിദ്യാര്‍ത്ഥികളുടെ ആശങ്കയകറ്റാനുള്ള എല്ലാം കാര്യങ്ങളും ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനല്കുന്നതായി സന്ദേശത്തിൽ പറയുന്നു. 

Related News