ആർട്ടിക്കിൾ 19 വിസ പുതുക്കി നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം

  • 01/04/2021

കുവൈത്ത് സിറ്റി :  ആർട്ടിക്കിൾ 19 വിസ  കൈവശമുള്ള പ്രവാസികളുടെ താമസരേഖ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള   ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് വഴി ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വാണിജ്യ മന്ത്രാലയം നിശ്ചയിച്ച വ്യവസ്ഥകൾ അനുസരിച്ച് നിക്ഷേപ സ്ഥാപനത്തില്‍  പ്രവാസിയുടെ ഓഹരികൾ ഒരു ലക്ഷം ഡോളറിൽ കുറവായിരിക്കരുത്. യൂണിവേഴ്സിറ്റി ഡിഗ്രി കൈവശം വയ്ക്കാത്തവരും  ഹൈസ്കൂൾ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയുള്ള 60 വയസ്സിന് മുകളിലുള്ള വിദേശി  നിക്ഷേപകനായുള്ള  പ്രവാസിക്കാണ് സേവനം ലഭ്യമാവുക. ആർട്ടിക്കിൾ 18 അല്ലെങ്കിൽ 17 വിസകള്‍  ആർട്ടിക്കിൾ 22 ലേക്ക് മാറ്റുന്നത് റസിഡൻസ് ഡിപ്പാർട്ട്മെന്റിന്റെ പരിശോധനയ്ക്ക് വിധേയമാണ് എന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. 

Related News