റമദാന്‍ മാസത്തില്‍ പ്രവര്‍ത്തന സമയം നാലര മണിക്കൂറില്‍ കൂടാനാവില്ല; കുവൈറ്റ് സിവില്‍ സര്‍വ്വീസ് ബ്യൂറോ.

  • 01/04/2021

കുവൈത്ത് സിറ്റി: റമദാന്‍ മാസത്തില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തന സമയം നാലര മണിക്കൂറില്‍ കൂടാനാവില്ലെന്ന് സിവില്‍ സര്‍വ്വീസ് ബ്യൂറോ. ആരോഗ്യ വിഭാഗം അധികൃതരുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. ഓരോ സ്ഥാപനത്തിലെയും ജോലിയുടെ ആവശ്യകതകളും സ്വഭാവവും അനുസരിച്ച് വേണം സമയംക്രമം നിശ്ചയിക്കുവാന്‍. എന്നാല്‍, അസാധാരണമായ സാഹചര്യം പരിഗണിച്ച്  ആരോഗ്യ മന്ത്രാലയം ഉൾപ്പെടെയുള്ള ചില സ്ഥാപനങ്ങളുടെ സമയക്രമം തൊഴില്‍ നിയമങ്ങളും ജീവനക്കാരുടെ ജോലി സംവിധാനവും പൊതു താത്പര്യവും പരിഗണിച്ച് വേണം നിശ്ചയിക്കുവാനെന്നും സര്‍ക്കുലറില്‍ പറയുന്നു.

Related News