21 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കഞ്ചാവ് ഉപയോഗം; ന്യൂയോർക്

  • 01/04/2021


ആൽബനി: 21 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കി ന്യൂയോർക്ക്. വിനോദത്തിനായി പൊതു ഇടങ്ങളിലുളള കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കിയുള്ള ബില്ലിലാണ് ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കുമോ ഒപ്പുവച്ചത്. 21 വയസിന് താഴെയുള്ളവർ കഞ്ചാവ് ഉപയോഗിക്കുന്നത് ശിക്ഷാർഹമാണെന്നും ബില്ല് വ്യക്തമാക്കുന്നു.

കഞ്ചാവ് ഉപയോഗിക്കുന്നവർക്ക് തൊഴിലിടങ്ങളിലും വീടുകളിലും കുടുംബ കോടതിയിലും വിദ്യാലയങ്ങളിലും കോളേജുകളിലും സർവ്വകലാശാലകളിലും സംരക്ഷണം നൽകുന്നതാണ് നിയമം. കഞ്ചാവിന്റെ മണം വന്നതുകൊണ്ട് ഒരാളുടെ കാറ് പരിശോധിക്കുന്നതിൽ നിന്നും നിയമം സംരക്ഷണം നൽകുന്നുണ്ട്.

2019ലെ നിയമം അനുസരിച്ച കഞ്ചാവ് കേസിൽ പിടിയിലായവർക്ക് ഇളവുകൾ നൽകാൻ ആരംഭിച്ചിരുന്നു. പൊതുവിടങ്ങളിൽ കഞ്ചാവ് ഉപയോഗിക്കാമെങ്കിലും പുകവലി നിരോധിച്ച സ്ഥലങ്ങളിൽ കഞ്ചാവിനും വിലക്കുണ്ട്. 21 വയസിന് താഴെ പ്രായമുള്ളവർ കഞ്ചാവ് ഉപയോഗിക്കുന്നതും വിൽക്കുന്നതും ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും നിയമം വ്യക്തമാക്കുന്നു.

അതേസമയം നിയമത്തെ എതിർത്തും നിരവധി പേർ എത്തിയിട്ടുണ്ട്. കുട്ടികളിൽ കഞ്ചാവ് ഉപയോഗം കൂടാൻ മാത്രമെ ഈ നിയമം സഹായിക്കൂ എന്നാണ് എതിർക്കുന്നവരുടെ വാദം. രക്ഷിതാക്കളുടെ സംഘടനകളും ജനപ്രതിനിധികളുമാണ് നിയമത്തെ എതിർത്ത് എത്തിയിരിക്കുന്നത്. പ്രായപൂർത്തിയായവരിൽ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കുന്ന 16-ാമത്തെ രാജ്യമാണ് ന്യൂയോർക്ക്.

Related News