അവധി ദിവസങ്ങളിലും വാക്സീൻ വിതരണം നടത്തണമെന്ന് കേന്ദ്രം

  • 01/04/2021



ന്യൂ ഡെൽഹി: 2021 ഏപ്രിൽ ഒന്നാം തീയതി മുതൽ 30 വരെ എല്ലാ ദിവസങ്ങളിലും പൊതു, സ്വകാര്യ മേഖലയിലെ എല്ലാ കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് കേന്ദ്രങ്ങളും (സിവിസി)തുറന്നു പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചു. 2021 ഏപ്രിൽ മാസത്തിൽ ഗസറ്റഡ് അവധിദിനങ്ങൾ ഉൾപ്പെടെ മാസത്തിലെ എല്ലാ ദിവസങ്ങളിലും ഈ സിവിസികളിൽ കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കത്തെഴുതിയിട്ടുണ്ട്.

കൊറോണ വാക്‌സിനേഷന്റെ വേഗതയിലും കവറേജിലും ദ്രുതഗതിയിലുള്ള വർദ്ധനവ് ഉറപ്പാക്കുന്നതിന് എല്ലാ കൊറോണ പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളും പരമാവധി പ്രയോജനപ്പെടുത്തും. 2021 മാർച്ച്‌ 31 ന് സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളുമായി നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രതിരോധ കുത്തിവെയ്പ്പ് പ്രവർത്തനങ്ങൾ ഉന്നത തലത്തിൽ പതിവായി നിരീക്ഷിക്കുകയും അവലോകനം ചെയ്യുന്നതും തുടരുകയാണ്.

Related News