കുവൈത്തിൽ ഭാഗിക കർഫ്യു തുടരും, സർക്കാർ വക്താവ് താരിഖ് അൽ മുസ്രിം.

  • 01/04/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ ഭാഗിക കർഫ്യു തുടരുമെന്ന് സർക്കാർ വക്താവ് താരിഖ് അൽ മുസ്രിം സ്ഥിരീകരിച്ചു. പുതിയ സമയക്രമം  2021 ഏപ്രിൽ 8 വ്യാഴാഴ്ച  ഏപ്രിൽ 22 വരെയായിരിക്കും. വൈകുന്നേരം 7 മുതൽ  രാവിലെ 5  മണി  വരെയായിരിക്കും പുതിയ കർഫ്യു സമയം. 

റമദാൻ മാസത്തിൽ ഭാഗിക നിരോധന കാലയളവിൽ, റെസ്റ്റോറന്റുകൾ, കഫേകൾ, ഭക്ഷ്യ വിപണന കേന്ദ്രങ്ങൾ എന്നിവയുടെ ഡെലിവറി സേവനം വൈകുന്നേരം 7 മുതൽ പുലർച്ചെ 3 വരെ അനുവദിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കാറുകൾ ഉപയോഗിക്കാതെ താമസ സ്ഥലങ്ങളിൽ മാത്രം നടക്കാനാണ് രാത്രി 7 മുതൽ രാത്രി 10 വരെയുള്ള കാലയളവ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

അപ്പോയിന്റ്മെന്റ് റിസർവേഷൻ സമ്പ്രദായം അനുസരിച്ച് കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽനിന്നും  നിന്നും സമാന്തര വിപണികളിൽ നിന്നും വൈകുന്നേരം 7 മുതൽ അർദ്ധരാത്രി 12 വരെ ഷോപ്പിംഗ് അനുവദിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭാഗിക കർഫ്യുവിന്റെ  വിപുലീകരണം സംബന്ധിച്ച യോഗത്തിൽ ഇന്ന് ചർച്ച ചെയ്ത മന്ത്രിസഭാ സമയം കുറയ്ക്കുന്നതിനുള്ള ശുപാർശയ്ക്ക് അംഗീകാരം നൽകിയതായി ഔദ്യോഗിക  പ്രസ്താവനയിൽ വ്യക്‌തമാക്കി. 

കോവിഡ്  കേസുകൾ വർദ്ധിക്കാതിരിക്കാൻ വേണ്ടിയാണ് നിരോധനത്തിന്റെ തുടർച്ചയെന്ന് പ്രതിരോധ മന്ത്രിയും കൊറോണ എമർജൻസി കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഹമദ് അൽ അലി പറഞ്ഞു.

Related News