ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് നികുതി: പ്രവാസികളോടുള്ള കൊടും ചതിയെന്ന് ശശി തരൂർ

  • 01/04/2021

തിരുവനന്തപുരം: നികുതിയില്ലാത്ത രാജ്യങ്ങളിലുൾപ്പെടെ ജോലിയെടുക്കുന്ന പ്രവാസി മലയാളികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് ഇനിമുതൽ നികുതി നൽകണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ തീരുമാനം വിദേശമലയാളികളോട് കാട്ടുന്ന കൊടുംചതിയാണെന്ന് ഡോ. ശശി തരൂർ എം.പി. വിദേശരാജ്യങ്ങളിൽ എവിടെയും ജോലിയെടുക്കുന്നവർ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന പണത്തിന് നികുതി നൽകേണ്ടതില്ലെന്നാണ് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയത്.

എന്നാൽ അതിൽ നിന്നൊരു രഹസ്യ യു ടേൺ ഇപ്പോൾ എടുത്തിരിക്കുകയാണ്. ആരുമറിയാതെ പാർലമെന്റ് സമ്മേളനത്തിെന്റ അവസാനാളുകളിൽ ധനകാര്യബിൽ ചർച്ചയിൽ ഭേദഗതി കൊണ്ടുവന്നാണ് ഈ നീക്കം നടത്തിയിരിക്കുന്നത്. ഗൾഫിലെ സമ്ബാദ്യത്തിനും ഇന്ത്യയിലെ നികുതി നൽകണമെന്ന ഈ പുതിയ നിർദ്ദേശം വിദേശമലയാളികേളാട് കേന്ദ്രം കാട്ടിയ അനീതിയാണെന്നും കേന്ദ്ര സർക്കാർ പിൻവാതിൽ വഴി എടുത്ത തീരമാനം പിൻവലിക്കണമെന്നും തരൂർ ചുണ്ടിക്കാട്ടി.

ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് താൻ കത്ത് നൽകിയെങ്കിലും ഒരു മറുപടിയും ഇതുവരെയും ലഭിച്ചില്ലെന്നും ശശി തരൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Related News