കുവൈത്തിൽ വാണിജ്യേതര മത്സ്യബന്ധനത്തിന് 5 ദിനാർ ഫീസ്.

  • 01/04/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ  മത്സ്യബന്ധനം ആരംഭിക്കുന്നതിന് പബ്ലിക് അതോറിറ്റി ഫോർ എൻവയോൺമെന്റ് ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുല്ല അൽ അഹ്മദ് അനുമതി നൽകിയതായി  പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

 മത്സ്യബന്ധനത്തിന് ഫീസ് സംബന്ധിച്ച് തീരുമാനം അടുത്തയാഴ്ചയോടെ  ഉണ്ടാകുമെന്നും  അൽ അഹ്മദ് പത്രസമ്മേളനത്തിൽ പറഞ്ഞു. എന്നിരുന്നാലും, വാണിജ്യേതര, ഹോബിയിസ്റ്റ് മത്സ്യബന്ധനത്തിന് 5 ദിനാർ ഫീസ് ഈടാക്കുമെന്നും,  പ്രതിമാസം 5 തവണ കടലിൽ പ്രവേശിക്കാൻ അനുവാദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

Related News