കുവൈത്തിൽ റമദാനിലെ അവസാന 10 ദിവസം പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കും

  • 03/04/2021

കുവൈത്ത് സിറ്റി: കൊവിഡ് സാഹചര്യത്തില്‍ പ്രഖ്യാപിച്ച ഭാഗിക കര്‍ഫ്യൂ റമദാന്‍ മാസത്തിന്‍റെ അവസാന 10 ദിവസം, ഈദ് അല്‍ അദാ വരെ പൂര്‍ണ കര്‍ഫ്യൂ ആയേക്കും. ആരോഗ്യ സാഹചര്യങ്ങളെ നിരീക്ഷിക്കുന്ന കമ്മിറ്റി റമദാന്‍ മാസത്തിന്‍റെ അവസാന 10 ദിവസം പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം മന്ത്രിസഭയ്ക്ക് മുന്നില്‍ നല്‍കിയതായി ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 

പുതിയ കൊവിഡ് കേസുകളുടെ വര്‍ധനവും മരണം കൂടുന്നതും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെടുന്ന രോഗികള്‍ എണ്ണവും പരിഗണിച്ചാണ് നിര്‍ദേശം. ഏപ്രില്‍ 22 വരെ ഭാഗിക കര്‍ഫ്യൂ തുടരും. 

റദമാന്‍ മാസത്തിന്‍റെ അവാസാന പത്ത് ദിവസങ്ങളിലേക്ക് എത്തുമ്പോള്‍ രാജ്യത്തെ അവസ്ഥ പഠിക്കും. അപ്പോഴും നിലവിലെ സാഹചര്യം തുടരുന്ന ഘട്ടമാണെങ്കില്‍ ഏപ്രില്‍ 22ന് ശേഷവും ഭാഗിക കര്‍ഫ്യൂ നീട്ടും. വീണ്ടും കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ റമദാന്‍ മാസത്തിന്‍റെ അവസാന പത്ത് ദിവസം പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തും.

Related News