ഫിലിപ്പിനോ വീട്ടുജോലിക്കാരുടെ ആദ്യ ബാച്ച് റമദാനിലെത്തും.

  • 03/04/2021

കുവൈത്ത് സിറ്റി : ഫിലിപ്പിനോയില്‍ നിന്നുള്ള ആദ്യ ബാച്ച് ഗാര്‍ഹിക തൊഴിലാളികള്‍ റമദാന്‍ അവസാനത്തോടെ കുവൈത്തിലെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡിനെ തുടര്‍ന്ന് ഗാര്‍ഹിക തൊഴിലാളി മേഖലയില്‍ വീട്ട് ജോലിക്കാര്‍ക്ക് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. നേരത്തെ വീട്ട് തൊഴിലാളികളുമായി ബന്ധപ്പെട്ട് ഉണ്ടായ  പ്രശ്‌നത്തില്‍ നയതത്ര തലത്തില്‍ നടന്ന ചര്‍ച്ചകളെ  തുടര്‍ന്നാണ് ഒരു ഇടവേളക്ക് ശേഷം വീണ്ടും  റിക്രൂട്ട്‌മെന്റ് ആരംഭിച്ചത്. റിക്രൂട്ട്‌മെന്റ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനായി ഫെഡറേഷന്‍ ഓഫ് ഫിലിപ്പിനോ ഡൊമസ്റ്റിക് ലേബര്‍ ഓഫീസുകള്‍ കുവൈറ്റിലെ ഓഫീസുകളുമായി സഹകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി ഏജന്‍സികള്‍ അറിയിച്ചു. ഇരു രാജ്യങ്ങളും ഒപ്പിട്ട ത്രിപാർട്ടൈറ്റ് കരാറിൽ പൊതുവായ വ്യവസ്ഥകൾ‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഗാര്‍ഹിക തൊഴിലാളി കരാറിലെ വ്യവസ്ഥകള്‍ 

  • ഗാര്‍ഹിക തൊഴിലാളിയെ കുവൈത്തിന് പുറത്ത് ജോലി ചെയ്യാൻ നിയോഗിക്കാൻ തൊഴിലുടമയ്ക്ക് അവകാശമില്ല.
  • ഗാര്‍ഹിക തൊഴിലാളിയെ അവരുടെ  സ്വകാര്യത നഷ്ടപ്പെടുന്ന രീതിയില്‍ നിരീക്ഷിക്കുവാന്‍ പാടില്ല. 
  • ജോലിക്കാര്‍ക്ക്  ഫോൺ അനുവദിക്കണം 
  • പ്രതിദിനം 12 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ ആവശ്യപ്പെടരുത് അതോടപ്പം തുടർച്ചയായ അഞ്ച് മണിക്കൂറിൽ കൂടുതല്‍ ജോലി ചെയ്യിപ്പിക്കരുത്. ഓരോ അഞ്ച് 
  • മണിക്കൂറിനുള്ളിലും ഓരോ മണിക്കൂര്‍ വിശ്രമം അനുവദിക്കണം. 
  • ശമ്പളത്തോടുള്ള പ്രതിവാര  അവധി നല്‍കണം.
  • തൊഴിലാളിക്ക് ശമ്പളത്തോടുള്ള വാർഷിക അവധി അനുവദിക്കണം.
  • പാസ്‌പോർട്ട് മറ്റ്  രേഖകളോ തൊഴിലുടമക്ക്  സൂക്ഷിക്കുവാന്‍ അധികാരമില്ല.
  • ഓരോ വര്‍ഷവും മാതൃ രാജ്യത്തേക്കുള്ള വിമാന ടിക്കറ്റ് നല്‍കണം. 

Related News