വാക്സിനേഷന്‍ പൂര്‍ത്തിയായ ശേഷം വിമാനത്താവളം തുറക്കും, ജൂലൈയോടെ കുവൈറ്റ് സാധാരണ ജീവിതത്തിലേക്ക്.

  • 04/04/2021

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവിഡ് കേസുകളും മരണവും കൂടുമ്പോഴും സാധാരണ ജീവിതത്തിലേക്ക് ജുലൈയോടെ തിരിച്ചു വരാമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അംഗീകൃതമായ വാക്സിനുകൾ വലിയ അളവിൽ ലഭിക്കുമെന്ന് രാജ്യത്തിന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. 

കൊവിഡ് വാക്സിന്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ അത് വിതരണം ചെയ്യുന്നതിന്‍റെ വേഗം വര്‍ധിപ്പിക്കുന്നതോടെ വാക്സിനേഷന്‍ കൂടുതല്‍ വേഗത്തില്‍ പൂര്‍ത്തിയാകാനാകും. അതോടെ  പ്രതിരോധശേഷി കൈവരിക്കാനും സാധിക്കും. 

2022 അവസാനം വരെ മാസ്‍ക്ക് ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതും അടക്കമുള്ള നിയന്ത്രണങ്ങള്‍ തുടരേണ്ടി വരുമെന്നും അധികൃതര്‍ പറഞ്ഞു. പൊതുജനങ്ങളുടെ വാക്സിനേഷന്‍ പൂര്‍ത്തിയായ ശേഷമാകും കുവൈത്ത് രാജ്യാന്തര വിമാനത്താവളം തുറക്കുക. 

അതേസമയം, 12-ാം ക്ലാസ് സെക്കൻഡറി സ്റ്റേജ് പരീക്ഷകൾ നടത്തുന്നതിന് ആരോഗ്യ മന്ത്രാലയം നടപ്പാക്കിയ എല്ലാവിധ ആരോഗ്യ, പ്രതിരോധ നടപടികളും നടപ്പാക്കില്‍ വരുത്തുമെന്ന് പൊതു വിദ്യാഭ്യാസ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഒസാമ അൽ സുൽത്താൻ വ്യക്തമാക്കി.

Related News