രണ്ടാം ബാച്ച് 'അസ്ട്രസെനെക-ഓക്സ്ഫോർഡ്' വാക്സിൻ കുവൈത്തിലെത്തി.

  • 04/04/2021

കുവൈറ്റ് സിറ്റി : അസ്ട്രസെനെക-ഓക്സ്ഫോർഡ് വാക്‌സിന്റെ രണ്ടാമത്തെ ബാച്ച് കുവൈത്തിൽ എത്തി.  രണ്ടാമത്തെ ബാച്ചിൽ ഏകദേശം 130,000 ഡോസ് വാക്‌സിനാണ് ലഭിച്ചത് , വാക്‌സിൻ നേരിട്ട് മന്ത്രാലയത്തിന്റെ മെഡിക്കൽ വെയർഹൗസുകളിലേക്ക് മാറ്റി. അടുത്ത ബാച്ച് വാക്‌സിൻ പത്തുദിവസത്തിനകം ലഭിക്കുമെന്ന് മന്ത്രാലയം സൂചിപ്പിച്ചു. ഏഴു ലക്ഷത്തോളം പേര് ഇതുവരെ വാക്‌സിൻ സ്വീകരിച്ചതായാണ് റിപ്പോർട്ട് . പുതിയതായി ലഭിച്ച വാക്‌സിൻ ഈ ആഴ്ചമുതൽ ആരോഗ്യ മേഖലയിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിൻ വിതരണം ചെയ്യും. കൂടുതൽ ഡോസുകൾ ഉടൻ എത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ര​ക്തം ക​ട്ട​പി​ടി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്ന​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ൾ ഈ വാക്‌സിന്റെ ഉപയോഗം നിർത്തിവച്ചിരുന്നു. എ​ന്നാ​ൽ, കു​വൈ​ത്തി​ൽ  ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ന്​ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല്ലെന്നും മന്ത്രാലയം കൃത്യമായി വാക്‌സിന്റെ ഫലങ്ങൾ നീരിക്ഷിക്കുന്നുണ്ടെന്നും വ്യക്തമാക്കി. കു​വൈ​ത്തി​ലേ​ക്ക്​ 11ാമ​ത്​ ബാ​ച്ച്​ ഫൈ​സ​ർ ബ​യോ​ൺ​ടെ​ക്​ വാ​ക്​​സി​ൻ ഞാ​യ​റാ​ഴ്​​ചയോടെ എത്തും . ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​അ​ബ്​​ദു​ല്ല അ​ൽ ബ​ദ​ർ അ​റി​യി​ച്ച​താ​ണി​ത്. ഒ​രു​ല​ക്ഷം ഡോ​സ്​ വാ​ക്​​സി​നാ​ണ്​ പു​തി​യ ഷി​പ്​​​മെൻറി​ൽ ഉ​ണ്ടാ​കു​ക. പ​ത്ത​ര ല​ക്ഷം ഡോ​സ്​ ഫൈ​സ​ർ വാ​ക്​​സി​നാ​ണ്​ ഇ​തു​വ​രെ കു​വൈ​ത്തി​ൽ എ​ത്തി​ച്ച​ത്. 20 ല​ക്ഷം ഡോ​സ്​ വാ​ക്​​സി​ൻ​കൂ​ടി ന​ൽ​കാ​ൻ കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​​ന്ത്രാ​ല​യം ഫൈ​സ​ർ, ​ബ​യോ​ൺ​ടെ​ക്​ ക​മ്പ​നി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 

Related News