കുവൈത്തിൽ സ്വദേശിയുവതി ഹോട്ടലിന്റെ ആറാം നിലയിൽനിന്നും വീണു മരിച്ചു.

  • 04/04/2021

കുവൈറ്റ് സിറ്റി : കുവൈത്തിലെ ബെനൈദ്‌ അല്‍ ഗാറിലെ ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വീണ് സ്വദേശി യുവതി മരണപ്പെട്ടു. യുവതിയെ അധികൃതര്‍ തിരിച്ചറിഞ്ഞു.ഹോട്ടലിന്റെ  ആറാം നിലയില്‍ നിന്ന് വീണാണ് ഇവര്‍ മരിച്ചത്, 30 വയസുള്ള കുവൈറ്റ് സ്വദേശിനിയാണ് മരിച്ചതെന്ന് അന്വേഷണസംഘം വ്യക്തമാക്കി.  സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് തിരയുന്നുണ്ട്, ഇവരില്‍ ഒരാള്‍ സ്വദേശിയാണ്.  മരിക്കുന്നതിന് തൊട്ടു മുൻപ്  സ്വദേശി യുവാവ് യുവതിയുടെ കൂടെയുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവതിയുടെ മരണം ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. തുടരന്യോഷണം പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി. 

Related News