പക്ഷിപ്പനി; കോഴിമുട്ടക്ക് ക്ഷാമം, ഇറക്കുമതി ഇരട്ടിയാക്കാനൊരുങ്ങി കുവൈത്ത്.

  • 04/04/2021

കുവൈത്ത് സിറ്റി: പക്ഷിപ്പനിയെ തുടര്‍ന്ന് രാജ്യത്തെ മുട്ട ഉത്പാദനത്തില്‍ വന്‍ ഇടിവ് വന്നതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിനം 2.7 ദശലക്ഷം മുട്ടകള്‍ ഉത്പാദിച്ചിരുന്ന സ്ഥാനത്ത് 700,000 എന്ന നിലയിലേക്ക് ഉത്പാദനം കുറഞ്ഞു. പക്ഷിപ്പനിയെത്തുടർന്ന്  കോഴികളെ കൊന്നൊടുക്കിയതുമൂലം  ഒട്ടനവധി ഫാമുകള്‍ ഉത്പാദനം നിര്‍ത്തിവച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മുട്ടയുടെ ഉപയോഗം പ്രതിദിനം 2.160 ദശലക്ഷം എന്ന നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവിലെ ക്ഷാമവും പ്രതിസന്ധിയും മറികടക്കാന്‍ ട്രേഡ് ആന്റ് ഇന്‍ഡസ്ട്രി വകുപ്പ് മന്ത്രി ഡോ. അബ്ദുള്ള അല്‍ സല്‍മാന്റെ നേതൃത്വത്തില്‍ വിദേശത്തേക്കുള്ള കയറ്റുമതി കുറയ്ക്കുന്നതിനും പ്രധാന വിതരണക്കാരായ സൗദി, ജോര്‍ദാന്‍, സ്‌പെയിന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഇരട്ടിയാക്കാനുമുള്ള  നടപടികള്‍ സ്വീകരിച്ചുവരികയാണ്.  വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന മുട്ടകള്‍ക്ക് ഒരു കാര്‍ട്ടണിന് ഒരു ദിനാര്‍ എന്ന നിലയില്‍ സബ്‌സിഡി നല്‍കാനും വില സ്ഥിരത ഉറപ്പുവരുത്താനുമുള്ള ഉത്തരവ് മന്ത്രാലയം ഉടന്‍ പുറപ്പെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

Related News