റമദാൻ മാസത്തില്‍ ഖബര്‍സ്ഥാനിലെ പ്രവർത്തിസമയത്തില്‍ മാറ്റം

  • 04/04/2021

കുവൈത്ത് സിറ്റി : റമദാൻ മാസത്തിൽ രാജ്യത്തെ ഖബര്‍സ്ഥാനിലെ  പ്രവർത്തിസമയത്തില്‍ മാറ്റം വരുത്തിയതായി അധികൃതര്‍ അറിയിച്ചു. നോമ്പു കാലത്ത് മയ്യിത്ത് സംസ്കാര സമയം രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് അനുവദിക്കുക. സന്ദർശകർക്കായി രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ ഖബര്‍സ്ഥാന്‍ തുറക്കുന്നത് തുടരും. മരണാനന്തര ചടങ്ങുകള്‍ക്ക് ഇരുപതില്‍ കൂടുതല്‍ ആളുകള്‍ കൂടുവാന്‍ പാടില്ലെന്നും ഖബര്‍സ്ഥാനിലേക്ക് വരുന്നവര്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മുനിസിപ്പാലിറ്റി ഡയറക്ടർ ഡോ. ഫൈസൽ അൽ അവാദി അറിയിച്ചു. 

Related News