കുവൈത്തിൽ മസ്ജിദുകളിലെ തൊഴിലാളികൾക്ക് വാക്‌സിൻ കുത്തിവയ്പ്പ് ഈയാഴ്ചമുതൽ.

  • 04/04/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ മസ്ജിദുകളിലെ  തൊഴിലാളികൾക്ക് വാക്‌സിൻ കുത്തിവയ്പ്പ് ഈയാഴ്ചമുതൽ നടത്താൻ  ആരോഗ്യമന്ത്രാലയം പദ്ധതിയിടുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഈ ആഴ്ച മുതൽ ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ടീമുകൾ മസ്ജിദുകളിലെ  എല്ലാ തൊഴിലാളികൾക്കും, ഇമാമുമാർക്കും, മുഅദ്ദിനുമാർക്കും  അവരുടെ ജോലി സ്ഥലങ്ങളിൽ  വാക്സിനേഷൻ ആരംഭിക്കും, എല്ലാ തൊഴിലാളികൾക്കും വിശുദ്ധ റമദാൻ മാസത്തിന് മുമ്പ് പ്രതിരോധ കുത്തിവയ്പ്പ് നൽകാനാകുമെന്ന്  പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. 

Related News