11-ാം ബാച്ച് ഫൈസര്‍ വാക്സിന്‍ ഇന്ന് കുവൈത്തിലെത്തും.

  • 04/04/2021

കുവൈത്ത് സിറ്റി: ഫൈസര്‍ ബയോടെക്കിന്‍റെ 11-ാം ബാച്ച് കൊവിഡ് വാക്സിന്‍ ഇന്ന് കുവൈത്തിലെത്തും. കുവൈത്ത് വാക്സിനേഷന്‍ സെന്‍ററിലേക്ക് ഉടന്‍ തന്നെ ഷിപ്പ്മെന്‍റ് എത്തിക്കുമെന്നും പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 

അതേസമയം,  ഓഫ്സഫഡ് ആസ്ട്രാസെനക്ക വാക്സിന്‍റെ രണ്ടാമത്തെ ഷിപ്പ്മെന്‍റ്  എമിറേറ്റ്സ് വിമാനത്തില്‍ ഇന്നലെ വൈകുന്നേരം  മൂന്ന് മണിക്ക് കുവൈത്തിലെത്തി. ഏകദേശം 130,000 ഡോസ് വാക്‌സിനാണ്  റഷ്യയില്‍ നിന്ന് എത്തിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ വാക്സിന്‍ വിതരണ കേന്ദ്രത്തിന്‍റെ വെയര്‍ഹൗസുകളിലേക്കും ആശുപത്രികളിലേക്കും വാക്സിന്‍ എത്തിച്ചു. 

പ്രതിമാസം 700,000 പേര്‍ക്ക് വാക്സിന്‍ നല്‍കുമെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. റമദാന്‍ മാസത്തില്‍ കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് തീരുമാനം. രണ്ട് ഷിഫ്റ്റുകളിലായി രണ്ട് മുതല്‍ വൈകുന്നേരം ആറ് വരെയും രാത്രി എട്ട് മുതല്‍ അര്‍ധരാത്രി വരെയും ആരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളും പ്രവര്‍ത്തിക്കും. കുവൈത്തിലുള്ള 660,000 പേരാണ് ഇതുവരെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്.

Related News