റ​ഫാ​ൽ ഇടപാട്: ഇ​ന്ത്യ​ൻ ഇ​ട​നി​ല​ക്കാ​ർ​ക്ക് 10 ല​ക്ഷം യൂ​റോ സ​മ്മാ​ന​മാ​യി ന​ൽ​കി​യെ​ന്ന് റി​പ്പോ​ർ​ട്ട്

  • 05/04/2021



ന്യൂ​ ഡെൽഹി: ഫ്രാ​ൻ​സി​ൽ നി​ന്ന് 36 റ​ഫാ​ൽ ജെ​റ്റ് വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള ക​രാ​റി​ൽ ഒ​പ്പി​ട്ട​തി​ന് പി​ന്നാ​ലെ വി​മാ​ന നി​ർ​മാ​ണ കമ്പനിയായ  ദ​സോ ഇ​ട​നി​ല​ക്കാ​രാ​യ ഇ​ന്ത്യ​ൻ ക​മ്പനി​ക്ക് 10 ല​ക്ഷം യൂ​റോ (8.77 കോ​ടി രൂ​പ) ന​ൽ​കി​യ​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ. ഫ്ര​ഞ്ച് പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ മീ​ഡി​യ​പാ​ർ​ട്ട് ആ​ണ് ഇ​ക്കാ​ര്യം അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ദ​സോ​യു​ടെ ഇ​ന്ത്യ​യി​ലെ സ​ബ് കോ​ൺ​ട്രാ​ക്ട​റാ​യ ഡെ​ഫ്സി​സ് സൊ​ലൂ​ഷ​ൻ​സ് എ​ന്ന കമ്പനിക്കാ​ണ് തു​ക ന​ൽ​കി​യ​ത്. റ​ഫാ​ൽ വി​മാ​ന​ത്തി​ൻറെ 50 വ​ലി​യ മാ​തൃ​കാ രൂ​പ​ങ്ങ​ൾ നി​ർ​മി​ക്കാ​നാ​ണ് ഈ ​പ​ണം ന​ൽ​കി​യ​തെ​ന്ന് ദ​സോ അ​വ​കാ​ശ​പ്പെ​ടു​ന്നു. എ​ന്നാ​ൽ, മാ​തൃ​കാ രൂ​പ​ങ്ങ​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ​തി​ൻറെ ഒ​രു തെ​ളി​വും കമ്പനി​ക്ക് ന​ൽ​കാ​നാ​യി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഫ്രാ​ൻ​സി​ലെ അ​ഴി​മ​തി​വി​രു​ദ്ധ ഏ​ജ​ൻ​സി​യു​ടെ ഓ​ഡി​റ്റി​ലാ​ണ് സം​ഭ​വം വെ​ളി​പ്പെ​ട്ട​ത്. 5,08,925 യൂ​റോ ഇ​ട​പാ​ടു​കാ​ർ​ക്കു​ള്ള പാ​രി​തോ​ഷി​കം എ​ന്ന വി​ഭാ​ഗ​ത്തി​ൽ ന​ൽ​കി​യ​താ​യി ക​ണ്ടെ​ത്തി​യെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

വി​മാ​ന​ത്തി​ൻറെ ഒ​രു മാ​തൃ​കാ​രൂ​പ​ത്തി​ന് 20,357 യൂ​റോ എ​ന്ന വ​ലി​യ പ്ര​തി​ഫ​ല​മാ​ണ് ഇ​ട്ടി​രി​ക്കു​ന്ന​ത്. ഈ ​തു​ക ഇ​ട​പാ​ടു​കാ​ർ​ക്കു​ള്ള പാ​രി​തോ​ഷി​കം എ​ന്ന വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ കു​റി​ച്ചും ദ​സോ ക​മ്പനി​ക്ക് കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ൽ​കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. റി​പ്പോ​ർ​ട്ടി​നെ കു​റി​ച്ച്‌ കേ​ന്ദ്ര സ​ർ​ക്കാ​രോ വി​മാ​ന നി​ർ​മാ​ണ ക​മ്പനി​യോ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Related News