കൊവിഡ് പാൻഡെമിക് ; കുവൈത്തില്‍ വന്‍ കുതിച്ച് ചാട്ടം നടത്തി ഓണ്‍ലൈന്‍ ഷോപ്പിംഗ്.

  • 06/04/2021

കുവൈത്ത് സിറ്റി: രാജ്യത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിച്ചു ചാട്ടം.  കൊവിഡ് 19 കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ജീവിത രീതികളില്‍ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. പൊതുസ്ഥലങ്ങളിലേക്ക് പോകാതെ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താന്‍ കൂടുതല്‍ പേര്‍ ഇപ്പോള്‍ താത്പര്യപ്പെടുന്നു. 

ഇപ്പോള്‍ പഴവും പച്ചക്കറിയും തുണിയുമെല്ലാം ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നാണ് പലരും  വാങ്ങുന്നത് , പഴയ അല്‍ മുബാറക്കിയ മാര്‍ക്കറ്റില്‍ മാംസം വാങ്ങാന്‍ ഇപ്പോള്‍ പോകേണ്ട കാര്യമില്ലെന്നും, ഇപ്പോള്‍ കുവൈത്തിൽ ഉടനീളം സഞ്ചരിക്കുന്ന നിരവധി ഡെലിവറി ട്രക്കുകൾ കണ്ടാൽ അതിശയിക്കാനൊന്നുമില്ലെന്ന് കുവൈത്ത്  യൂണിയന്‍ ഓഫ് കണ്‍സ്യൂമര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് വൈസ് പ്രസിഡന്‍റ്  ഖാലിദ് അല്‍ ഒറ്റെയ്ബി പറഞ്ഞു. കൊവിഡ് മഹാമാരിക്ക് പിന്നാലെ കമ്പനികള്‍ ഓണ്‍ലൈന്‍ സേവനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കൂടാതെ, സമയലാഭവും സുരക്ഷയും ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2020 ൽ കുവൈത്തിലെ ഓൺലൈൻ വഴിയുള്ള പലചരക്ക് വില്‍പ്പന 500 മില്യൺ ഡോളർ കവിഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഇത് 2021 അവാസനത്തോടെ 700 മില്യണ്‍ ഡോളര്‍ കവിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിരവധി പേരാണ് ഓണ്‍ലൈന്‍ ഷോപ്പിംഗിനെ പിന്തുണച്ച് ഇപ്പോള്‍ രംഗത്ത് വരുന്നത്.

Related News