കുവൈത്തിൽ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ വിസ പുതുക്കല്‍; കുവൈത്തിൽ ജനിച്ചവർക്കും 30 വർഷം പൂർത്തിയാക്കിയവർക്കും ഇളവ് .

  • 06/04/2021

കുവൈത്ത് സിറ്റി: അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നത് നിരോധിക്കുന്ന നിയമ ഭേദഗതി സംബന്ധിച്ച് ഇതുവരെ ഒരു തീരുമാനവും പുറപ്പെടുവിച്ചിട്ടില്ലെന്ന് പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.  സര്‍വകലാശാല ബിരുദമില്ലാത്ത 60 വയസ്സിന് മുകളിലുള്ളവരുടെ വിസ പുതുക്കരുതെന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമത്തില്‍ നിന്ന് ചില വിഭാഗങ്ങളെ ഒഴിവാക്കാനുള്ള സാധ്യതയുള്ളതായാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ചു തീരുമാനം രണ്ടാഴ്ചക്കുള്ളിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട് .

വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് പ്രതിവര്‍ഷം നിശ്ചിത തുക ഫീസ് ഈടാക്കുന്നത് സംബന്ധിച്ചും മാന്‍പവര്‍ അതോറിറ്റിയിലെ സ്പെഷ്യലിസ്റ്റുകളും ലേബര്‍ ഡയറക്ടര്‍മാരും ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് പ്രതിവര്‍ഷം 3000 ദിനാര്‍ ഫീസ് ഈടാക്കാമെന്ന് നിശ്ചയിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ ഏജന്‍സികളുടെയും സിവില്‍ സൊസൈറ്റികളുടെയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം 2000 ദിനാര്‍ ആക്കി കുറച്ചിരുന്നു. എന്നാല്‍, ഇതുവരെയും ഈ ഫീസിനും അംഗീകാരമായിട്ടില്ല.                                                               

നിയമ ഭേദഗതിയിലെ പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ ഇനിപ്പറയുന്നവയാണ്:

1. കുവൈത്തില്‍ ജനിച്ചവര്‍ക്ക് ബാധകമല്ല
2. 30 വര്‍ഷമായി കുവൈത്തില്‍ താമസിക്കുന്നവര്‍ക്ക് ഇളവ്
3. പ്രായമായവര്‍ക്ക് സര്‍ക്കാര്‍ ഇന്‍ഷുറന്‍സിന് പുറമെ സ്വകാര്യ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്
4.. മുതിര്‍ന്ന വിഭാഗത്തിന് വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിന് ഒരു പ്രത്യേക ഫീസ്, ഇത് വര്‍ഷം തോറും ഇരട്ടിയാക്കും
5. ഇന്റീരിയർ  ടു ഫെസിലിറ്റേറ്റ് മന്ത്രാലയവുമായി സഹകരിച്ച് കുവൈത്തില്‍ കുടുംബമുള്ളവര്‍ക്ക് റെസിഡൻസി മാറ്റം.

Related News